Top

You Searched For "delhi court"

തബ്‌ലീഗ് ജമാഅത്ത്: 73 വിദേശികളെ പിഴ ഈടാക്കി മോചിപ്പിച്ചു; 82 ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് ജാമ്യം

10 July 2020 6:26 PM GMT
മലേസ്യന്‍ പൗരന്മാര്‍ 7000 രൂപ വീതവും സൗദി പൗരന്മാര്‍ 10,000 രൂപ വീതവുമാണ് പിഴ അടയ്‌ക്കേണ്ടത്. ഡല്‍ഹിയിലെ രണ്ട് വ്യത്യസ്ത കോടതികളാണ് മലേസ്യന്‍ പൗരന്മാരുടെയും സൗദി പൗരന്മാരുടെയും കേസ് പരിഗണിച്ചത്.

പൗരത്വ പ്രക്ഷോഭം: ഇഷ്‌റത് ജഹാന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

30 May 2020 6:01 PM GMT
സമാനമായ കേസില്‍ 2020 മാര്‍ച്ച് 21 ന് ഇഷ്‌റതിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ക്രൈം ബ്രാഞ്ച് മറ്റൊരു കേസില്‍ അവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സാമുദായിക അധിക്ഷേപം, ലോക്ക്ഡൗണ്‍ ലംഘനം: രണ്ട് സ്ത്രീകള്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി

7 May 2020 5:08 AM GMT
സംഭവം പ്രദേശത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കൂട്ടി മംത, സുരയ്യ എന്നീ സ്ത്രീകള്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് റിഷഭ് കപൂര്‍ ഉത്തരവിട്ടത്.

ശാഹീന്‍ ബാഗില്‍ വെടിവയ്പ് നടത്തിയ കപില്‍ ഗുജ്ജാറിന് ജാമ്യം

7 March 2020 4:13 PM GMT
ഡല്‍ഹി സാകേത് കോടതിയാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. ഡല്‍ഹി പോലിസിന്റെ എതിര്‍പ്പിനെ മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

ജാമിഅയിലെ പോലിസ് അതിക്രമം: മാര്‍ച്ച് 16നകം റിപോര്‍ട്ട് നല്‍കാന്‍ പോലിസിന് നിര്‍ദേശം നല്‍കി ഡല്‍ഹി കോടതി

22 Jan 2020 1:10 PM GMT
പോലിസിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 13ന് നൂറുകണക്കിന് ജാമിഅ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ നജ്മ അക്തറിന്റെ ഓഫിസ് ഉപരോധിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.

ജമാ മസ്ജിദ് എന്താ പാകിസ്താനിലാണോ അവിടെ പ്രതിഷേധിക്കാതിരിക്കാന്‍?: ഡല്‍ഹി തീസ് ഹസാരി കോടതി

14 Jan 2020 9:58 AM GMT
ഡല്‍ഹി പോലിസ് സംസാരിക്കുന്നത് കേട്ടാല്‍ തോന്നും ജമാ മസ്ജിദ് പാകിസ്താനിലാണെന്ന്. ജമാ മസ്ജിദില്‍ പ്രതിഷേധിച്ചതില്‍ എന്താണ് തെറ്റ്?.

ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികില്‍സ ലഭ്യമാക്കണം; തിഹാര്‍ ജയില്‍ അധികൃതരോട് ഡല്‍ഹി കോടതി

8 Jan 2020 10:59 AM GMT
അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപോര്‍ട്ട് ഹാജരാക്കാന്‍ ദരിയാഗഞ്ജ് പോലിസിന് സാധിക്കാത്തതിനാല്‍ ഹരജിയില്‍ വാദം കേള്‍ക്കുന്നത് നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ തീസ് ഹസാരി കോടതി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അതുല്‍ വര്‍മ നിര്‍ത്തിവച്ചിരിക്കുകയാണ്.

നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് മരണ വാറണ്ട്; വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും

7 Jan 2020 11:47 AM GMT
അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. രാവിലെ ഏഴുമണിയോടെയാണ് വധശിക്ഷ നടപ്പാക്കുക.

രാജ്യദ്രോഹക്കേസ്: ഷെഹ്‌ല റാഷിദിന് അറസ്റ്റിന് മുമ്പ് നോട്ടീസ് നല്‍കണമെന്ന് കോടതി

15 Nov 2019 2:15 PM GMT
കശ്മീര്‍ സംബന്ധിച്ച ട്വീറ്റുകളുമായി ബന്ധപ്പെട്ടാണ് ഷെഹലയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഷെഹല സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കൊണ്ടാണ് കോടതി ഡല്‍ഹി പോലിസിന് ഈ നിര്‍ദേശം നല്‍കിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു

ഡല്‍ഹി കോടതി പരിസരത്തെ സംഘര്‍ഷം; രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

8 Nov 2019 4:01 AM GMT
ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മീഷണര്‍ സഞ്ജയ് സിങ്, അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദര്‍കുമാര്‍ സിങ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. സഞ്ജയ് കുമാറിനെ ഗതാഗത വകുപ്പില്‍ സ്‌പെഷ്യല്‍ കമ്മീഷണറായും ഹരേന്ദര്‍കുമാറിനെ റെയില്‍വേ ഡിസിപി ആയുമാണ് സ്ഥലംമാറ്റിയിരിക്കുന്നത്.

ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ലോകവ്യാപകമായി നീക്കം ചെയ്യണമെന്ന് കോടതി

23 Oct 2019 6:34 PM GMT
ബാബാ രാംദേവ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. ഗോഡ്മാന്‍ ടു ടൈക്കൂണ്‍ എന്ന പുസ്തകത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കമുണ്ടെന്നും ഇത് വീഡിയോ ആയും മറ്റ് രൂപത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്നും രാം ദേവ് പരാതിയില്‍ പറയുന്നു.

ചിദംബരം ഇന്ദ്രാണിയെ കണ്ടതിനു തെളിവില്ല; രേഖകള്‍ നശിപ്പിക്കപ്പെട്ടുവെന്ന ന്യായവുമായി സിബിഐ

28 Sep 2019 2:43 AM GMT
ഇന്ദ്രാണി മുഖര്‍ജിയുമായുള്ള ബന്ധം തെളിയിക്കുന്ന സന്ദര്‍ശക ഡയറി ഉള്‍പ്പടെയുള്ളവ നശിപ്പിക്കപ്പെട്ടുവെന്ന് സിബിഐ കോടതിയോട് പറഞ്ഞു. ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്. അതേസമയം, സിബിഐ വാദം തെറ്റാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.

ജാമ്യാപേക്ഷ തള്ളി; ഡി കെ ശിവകുമാര്‍ തിഹാര്‍ ജയിലില്‍ തുടരും

25 Sep 2019 3:12 PM GMT
ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി അജയ്കുമാര്‍ കുഹാറാണ് ശിവകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റുചെയ്ത ശിവകുമാര്‍ ഇപ്പോള്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

യുവാവിന്റെ കസ്റ്റഡി കൊലപാതകം: യുപിയില്‍ അഞ്ച് പോലിസുകാര്‍ക്ക് 10 വര്‍ഷം തടവും പിഴയും

21 March 2019 4:47 PM GMT
എസ്‌ഐമാരായ ഹിന്ദ്‌വീര്‍ സിങ്, മഹേഷ് മിശ്ര, കോണ്‍സ്റ്റബിള്‍മാരായ പ്രദീപ്കുമാര്‍, പുഷ്‌പേന്ദര്‍കുമാര്‍, ഹരിപാല്‍ സിങ് എന്നിവര്‍ക്കാണ് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജ് സഞ്ജീവ്കുമാര്‍ മല്‍ഹോത്ര തടവുശിക്ഷ വിധിച്ചത്. 2006ല്‍ 26 കാരനായ സോനുവിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിക്കുകയും ജനറല്‍ ഡയറിയില്‍ തെറ്റിദ്ധാരണ പരത്തുന്ന തെളിവുകള്‍ എഴുതിച്ചേര്‍ത്തുവെന്നുമാണ് പോലിസുകാര്‍ക്കെതിരേ ചുമത്തിയ കുറ്റം. തടവിന് പുറമെ പ്രതികള്‍ 35,000 രൂപ വീതം പിഴയും അടയ്ക്കണം.

സാമ്പത്തിക തട്ടിപ്പുകേസ്: റോബര്‍ട്ട് വാദ്രയ്ക്ക് ഇടക്കാല ജാമ്യം

2 Feb 2019 11:52 AM GMT
ഫെബ്രുവരി 16 വരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി ആറിന് ചോദ്യം ചെയ്യലിനായി ഹാജരാവണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും സ്‌പെഷ്യല്‍ കോടതി ജഡ്ജി അരവിന്ദ് കുമാര്‍ നിര്‍ദേശിച്ചു.
Share it