Sub Lead

സാമുദായിക അധിക്ഷേപം, ലോക്ക്ഡൗണ്‍ ലംഘനം: രണ്ട് സ്ത്രീകള്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി

സംഭവം പ്രദേശത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കൂട്ടി മംത, സുരയ്യ എന്നീ സ്ത്രീകള്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് റിഷഭ് കപൂര്‍ ഉത്തരവിട്ടത്.

സാമുദായിക അധിക്ഷേപം, ലോക്ക്ഡൗണ്‍ ലംഘനം: രണ്ട് സ്ത്രീകള്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി
X

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ച് ലാല്‍ കുവാനിലെ റോഡ്ഗ്രാനില്‍ കഴിഞ്ഞ മാസം 16ന് സാമുദായിക അധിക്ഷേപം നടത്തിയ രണ്ട് സ്ത്രീകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതി ബുധനാഴ്ച സിറ്റി പോലിസിന് നിര്‍ദേശം നല്‍കി. സംഭവം പ്രദേശത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കൂട്ടി മംത, സുരയ്യ എന്നീ സ്ത്രീകള്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് റിഷഭ് കപൂര്‍ ഉത്തരവിട്ടത്. നേരത്തേ വാഹന പാര്‍ക്കിങുമായി ബന്ധപ്പെട്ട് ഇരു സമുദായങ്ങള്‍ക്കിടയില്‍ ഇവിടെ അസ്വാസ്ഥ്യം നിലനിന്നിരുന്നു.

ഇരുവരും സാമുദായികമായി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസിയായ വായിസ് ഇസ്‌ലാം നല്‍കിയ പരാതിയിലാണ് നടപടി. ഇരുവരും ഇരുമ്പ് വടികളുമായി മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെത്തി വീടുകളുടെയും കടകളുടെയും വാതിലുകള്‍ തകര്‍ത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായി പരാതിയില്‍ പറയുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതായും പരാതിയിലുണ്ട്. ഈ പ്രദേശം സാമുദായികമായി സെന്‍സിറ്റീവ് ആണെന്നും പാര്‍ക്കിങുമായി ബന്ധപ്പെട്ട് ഇതിനകം സാമുദായിക സംഘര്‍ഷത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. സംഭവം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് (എസ്എച്ച്ഒ) റിപ്പോര്‍ട്ട് ചെയ്യുകയും ഡിസിപിക്ക് ഇമെയില്‍ അയയ്ക്കുകയും ചെയ്തിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്.

ഇരുവര്‍ക്കുമെതിരേ ഇന്ത്യന്‍ പീനല്‍ കോഡിലെ 188, 153 എ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് കോടതി ഉത്തരവിട്ടത്.

അതേസമയം, തെരുവ് നായ്ക്കളെ ഊട്ടാനാണ് ഇരു സ്ത്രീകളും തെരുവിലെത്തിയതെന്നും പ്രദേശവാസികളുമായി വാക്ക് തര്‍ക്കമുണ്ടായതായും ഡല്‍ഹി പോലിസ് കോടതിയെ അറിയിച്ചു. അതേസമയം, ഇരുവരും വര്‍ഗീയ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്നും പോലിസ് അവകാശപ്പെട്ടു.

എന്നാല്‍, ഇരുവരും ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതായി വ്യക്തമാക്കിയ കോടതി എല്ലാ കുറ്റകൃത്യങ്ങളും പ്രകൃതിയില്‍ തിരിച്ചറിയാവുന്നതാണെന്നും അന്വേഷണം ആവശ്യമാണെന്നും വ്യക്തമാക്കി.

Next Story

RELATED STORIES

Share it