Sub Lead

ഖുത്തുബ് മിനാര്‍ കോംപ്ലക്‌സിലെ മസ്ജിദിനു മേല്‍ അവകാശവാദമുന്നയിച്ചുള്ള ഹിന്ദുത്വരുടെ ഹരജി ഡല്‍ഹി കോടതി തള്ളി

മസ്ജിദ് സംഘത്തിന് വിട്ടുകൊടുക്കണമെന്നും അവിടെ വിഗ്രഹാരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.

ഖുത്തുബ് മിനാര്‍ കോംപ്ലക്‌സിലെ മസ്ജിദിനു മേല്‍ അവകാശവാദമുന്നയിച്ചുള്ള ഹിന്ദുത്വരുടെ ഹരജി ഡല്‍ഹി കോടതി തള്ളി
X

ന്യൂഡല്‍ഹി: ഖുത്തുബ്മിനാര്‍ സമുച്ചയത്തിലെ ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദിനു മേല്‍ അവകാശവാദമുന്നയിച്ച് ഒരു സംഘം ഹിന്ദുത്വര്‍ സമര്‍പ്പിച്ച ഹരജി ഡല്‍ഹി കോടതി തള്ളി. മസ്ജിദ് സംഘത്തിന് വിട്ടുകൊടുക്കണമെന്നും അവിടെ വിഗ്രഹാരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.

ഗൗറിലെ മുസ്‌ലിം ഭരണാധികാരി മുഹമ്മദ്, ജൈന-ബുദ്ധ ക്ഷേത്രങ്ങള്‍ തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്നായിരുന്നു ഹരജിയിലെ അവകാശവാദം. ഹരിശങ്കര്‍ ജെയിന്‍, രഞ്ജന അഗ്‌നിഹോത്രി, ജിതേന്ദ്ര സിംഗ് 'വിഷേന്‍' എന്നിവരുള്‍പ്പെടെ മൂന്ന് പേര്‍ സമര്‍പ്പിച്ച സിവില്‍ സ്യൂട്ടിലെ ആവശ്യങ്ങള്‍ സാകേത് കോടതിയിലെ ജഡ്ജി നേഹ ശര്‍മ്മ തള്ളി.

കേസില്‍ കക്ഷി ചേര്‍ന്ന ലീഗല്‍ ആക്ഷന്‍ ഫോര്‍ ജസ്റ്റിസ് ട്രസ്റ്റ്, ഹര്‍ജിക്കാരുടെ വാദങ്ങളെ എതിര്‍ത്തു.ഹരജിക്കാര്‍ക്ക് ഹരജി ഫയല്‍ ചെയ്യാനുള്ള അവകാശമോ വ്യവഹാര കാരണമോ നിലവില്‍ ഇല്ലെന്നും 1991ലെ പുരാതന സ്മാരക നിയമമോ അല്ലെങ്കില്‍ ആരാധനാലയങ്ങളുടെ നിയമമോ പ്രകാരം ഹരജി നിലനില്‍ക്കുന്നതല്ലെന്നും അവര്‍ ലീഗല്‍ ആക്ഷന്‍ ഫോര്‍ ജസ്റ്റിസ് ട്രസ്റ്റ് വാദിച്ചു. 1914 ജനുവരി 16ന് സര്‍ക്കാര്‍ ഗസറ്റ് പ്രസിദ്ധീകരിച്ച് ഖുതുബ് മിനാറും അതിന്റെ മുഴുവന്‍ സമുച്ചയവും ഇന്ത്യാ ഗവണ്‍മെന്റ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതാണെന്നും ലീഗല്‍ ആക്ഷന്‍ ഫോര്‍ ജസ്റ്റിസ് ട്രസ്റ്റിന്റെ സെക്രട്ടറി അഡ്വ. മുഹമ്മദ് അന്‍വര്‍ സിദ്ദിഖി വാദിച്ചു.

Next Story

RELATED STORIES

Share it