Top

You Searched For "Mosque"

ഹരിദ്വാറില്‍ പള്ളി വളപ്പില്‍ അതിക്രമിച്ച് കയറി ഹിന്ദുത്വരുടെ പോര്‍വിളി; ജയ്ശ്രീരാം വിളിച്ച് നമസ്‌കാരം തടസ്സപ്പെടുത്തി (വീഡിയോ)

21 Jun 2021 2:37 PM GMT
ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റോഷ്‌നാബാദ് പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മദ്രസയും പള്ളിയും നില്‍ക്കുന്നിടത്താണ് അതിക്രമമുണ്ടായത്. സംഭവം പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബാരാബങ്കിയില്‍ പള്ളി തകര്‍ത്തതിനെതിരേ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ഹൈക്കോടതിയില്‍

13 Jun 2021 5:28 AM GMT
പള്ളി പൊളിച്ചുമാറ്റിയതിനെതിരേ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചില്‍ റിട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.

പള്ളിയില്‍ കയറി ഇമാമിനെയും വിശ്വാസികളെയും ആക്രമിച്ചു |THEJAS NEWS

8 Jun 2021 7:29 AM GMT
യുപി ഗ്രേറ്റര്‍ നോയിഡയില്‍ ഇശാ നമസ്‌കാരത്തിനിടെ പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘം ഇമാമിനെയും വിശ്വാസികളെയും ക്രൂരമായി ആക്രമിച്ചു

യുപിയില്‍ നമസ്‌കാരത്തിനിടെ പള്ളിക്ക് നേരെ ആക്രമണം; ഇമാമിന്റെ നില ഗുരുതരമായി തുടരുന്നു

8 Jun 2021 6:13 AM GMT
ഇശാ നമസ്‌കാരം നിര്‍വഹിക്കുകയായിരുന്ന വിശ്വാസികള്‍ക്കു നേരെയാണ് ഒരു സംഘം മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടത്.

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഒരുങ്ങി ലഖ്‌നൗവിലെ ഗുരുദ്വാരയും മസ്ജിദും

4 Jun 2021 7:00 AM GMT
അടിയന്തിര സാഹചര്യമുണ്ടായാല്‍ ഉപയോഗപ്പെടുത്തുന്നതിന് 50 എമര്‍ജന്‍സി കിടക്കകള്‍ അലാംബാഗ് ഗുരുദ്വാര സംഭരിച്ചിട്ടുണ്ട്.

ഹിന്ദുത്വ ഭരണകൂടം യുപിയില്‍ മറ്റൊരു മസ്ജിദ് കൂടി തകര്‍ത്തു

28 May 2021 6:34 AM GMT
കോടതി ഉത്തരവിനെകാറ്റില്‍ പറത്തി ബാരാബങ്കിയിലെ പള്ളി തകര്‍ത്തെറിഞ്ഞതില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് ഭരണകൂടം മുസാഫര്‍നഗറിലെ ഖത്തൗലിയിലെ മറ്റൊരു പള്ളി കൂടി തകര്‍ത്തിരിക്കുന്നത്.

അതിക്രമങ്ങള്‍ക്കു പിന്നാലെ അല്‍ അഖ്‌സാ മസ്ജിദ് ഡയറക്ടറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇസ്രായേല്‍

19 April 2021 6:41 AM GMT
അല്‍ കിസ്വാനിയെ ഇസ്രായേല്‍ പോലിസും രഹസ്യാന്വേഷണ വിഭാഗവും മുമ്പ് നിരവധി തവണ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊലയ്ക്ക് രണ്ടു വര്‍ഷം; ഇരകളെ അനുസ്മരിച്ച് ന്യൂസിലന്റ്

13 March 2021 3:45 PM GMT
മുസ്‌ലിം സഹോദരി സഹോദരങ്ങളെ പിന്തുണക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് പരിപാടിയില്‍ പങ്കെടുത്ത് ന്യൂസ്‌ലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു

ഇസ്രായേലില്‍ ലോകത്തെ ആദ്യകാല മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

30 Jan 2021 12:17 PM GMT
വടക്കന്‍ നഗരമായ ത്വബരിയയില്‍ ഇസ്രായേലി പുരാവസ്തു ഗവേഷക സംഘം നടത്തിയ ഖനനത്തിലാണ് പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

അയോധ്യ മസ്ജിദിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

27 Jan 2021 6:31 AM GMT
ചൊവ്വാഴ്ച രാവിലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പള്ളി നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ (ഐഐസിഎഫ്) അംഗങ്ങള്‍ ദേശീയ പതാക ഉയര്‍ത്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

ക്ഷേത്രത്തിനും മുസ്‌ലിം പള്ളിക്കും ഒരേ കവാടം; മതമൈത്രിയുടെ സന്ദേശവുമായി ആയമ്പാറ

21 Jan 2021 12:58 PM GMT
വരുന്ന റിപ്പബ്ലിക് ദിനത്തില്‍ കമാനം ഉദ്ഘാടനം ചെയ്യാനാണ് ഇവരുടെ തീരുമാനം. മതത്തിന്റെ പേരില്‍ കലഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ തീരുമാനം നല്ലൊരു മാതൃകയാകട്ടെ എന്നാണ് നാട്ടുകാര്‍പറയുന്നത്.

ഹൈദരാബാദില്‍ നിര്‍മാണത്തിലുള്ള മസ്ജിദ് അജ്ഞാതര്‍ തകര്‍ത്തു

11 Jan 2021 8:05 AM GMT
തിരിച്ചറിയാതിരിക്കാന്‍ അക്രമി സംഘം പള്ളി തകര്‍ക്കുന്നതിന് മുമ്പ് സിസിടിവി ക്യാമറകള്‍ തുണികൊണ്ട് മൂടിയതായി പ്രദേശവാസികള്‍ ആരോപിച്ചു.

ജയ്ശ്രീറാം മുഴക്കി പള്ളിക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; മധ്യപ്രദേശില്‍ ഇരുവിഭാഗവും ഏറ്റുമുട്ടി, 24 പേര്‍ പിടിയില്‍

30 Dec 2020 2:05 PM GMT
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് സംഭാവന ശേഖരിക്കുന്നതിന് ഹിന്ദുത്വ ഹിന്ദുത്വര്‍ നടത്തിയ റാലിക്കിടെയാണ് പള്ളിക്കും മുസ്‌ലിംകളുടെ വീടുകള്‍ക്കും സ്വത്തുവകകള്‍ക്കും നേരെ ആക്രമണമുണ്ടായത്

അയോധ്യയില്‍ ഉയരുന്ന പുതിയ മസ്ജിദിന്റെയും ആശുപത്രിയുടേയും രൂപരേഖ പുറത്തുവിട്ടു

19 Dec 2020 6:58 PM GMT
സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്.

വിഭജന വേളയില്‍ ഉപേക്ഷിക്കപ്പെട്ട മസ്ജിദ് മുസ്‌ലിംകള്‍ക്ക് തുറന്ന് നല്‍കി സിഖുകാര്‍

22 Nov 2020 8:34 AM GMT
പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ സുല്‍ത്താന്‍പൂര്‍ ലോധിയിലെ ഒരു കോട്ടയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് പ്രാര്‍ത്ഥന നിര്‍വഹിച്ചിരുന്നുവെന്നാണ് സിഖുകാരുടെ വിശ്വാസം.

നെതര്‍ലാന്‍ഡില്‍ പള്ളിക്കു നേരെ ആക്രമണം

11 Nov 2020 2:36 PM GMT
റോട്ടര്‍ഡാം : വടക്കുപടിഞ്ഞാറന്‍ നെതര്‍ലാന്‍ഡിലെ സാന്ദം നഗരത്തിലെ പള്ളിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ''ആരാണ് ആക്രമണം ...

ഫ്രാന്‍സില്‍ മസ്ജിദ് നേരെ അക്രമം; പള്ളിവളപ്പില്‍ പന്നികളുടെ തല ഉപേക്ഷിച്ചു

3 Nov 2020 3:53 AM GMT
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഒയിസിലെ കോമ്പിഗെന്‍ നഗരത്തിലെ ഗ്രാന്‍ഡ് മസ്ജിദിലാണ് അക്രമി സംഘം പന്നികളുടെ തലകള്‍ ഉപേക്ഷിച്ചതെന്ന് കോമ്പിഗെനിലെ തുര്‍ക്കിഇസ്ലാമിക് യൂനിയന്‍ ഫോര്‍ റിലീജിയസ് അഫയേഴ്‌സ് (ഡിഐടിഐബി) തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ഹിന്ദുത്വര്‍ അന്ത്യശാസനം നല്‍കി: യുപിയില്‍ ഇരുട്ടിന്റെ മറവില്‍ മസ്ജിദ് തകര്‍ത്ത് അധികൃതര്‍

16 Sep 2020 7:55 AM GMT
പതിറ്റാണ്ടുകളായി അല്ലാഹുവിന് സുജൂദ് ചെയ്തു വന്ന മദീന മസ്ജിദ്, അവിടെ നിലനിന്നുവെന്നതിന് ഒരു തെളിവ് പോലും ബാക്കിവയ്ക്കാതെയാണ് ഒറ്റ രാത്രി കൊണ്ട് 'അപ്രത്യക്ഷമായതെന്ന്' ആര്‍ട്ടിക്കിള്‍ 14യുടെ അന്വേഷണാത്മക റിപോര്‍ട്ട് വ്യക്തമാക്കുന്നു.

സെക്രട്ടേറിയറ്റിലെ തകര്‍ത്ത പള്ളികളും അമ്പലവും പുനര്‍നിര്‍മിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി

7 Sep 2020 6:03 AM GMT
പൊളിച്ചുമാറ്റിയ ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ കാണാനെത്തിയ ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം നേതാക്കള്‍ക്കാണ് കെസിആര്‍ ഇതു സംബന്ധിച്ച് ഉറപ്പു നല്‍കിയത്.

അയോധ്യയില്‍ നിര്‍മിക്കുക ബാബരിയുടെ അതേ വലുപ്പത്തിലുള്ള പള്ളി

5 Sep 2020 1:23 PM GMT
അയോധ്യയിലെ ധനിപുര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഏക്കര്‍ പ്രദേശത്താണ് പുതിയ പള്ളി ഉയരുന്നത്. അഞ്ച് ഏക്കറില്‍ പള്ളി, ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് നിര്‍മാണത്തിനായി രൂപീകരിച്ച ഇന്തോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.

മസ്ജിദ് ഉദ്ഘാടനത്തിനായി എന്‍ഗിന്‍ അല്‍താന്‍ ദൂസ്യാതന്‍ പാകിസ്താന്‍ സന്ദര്‍ശിക്കുന്നു

2 Sep 2020 7:26 PM GMT
ഇസ്‌ലാമാബാദിലെ ഒരു സ്വകാര്യ ഭവന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി എന്‍ഗിനെ നിയമിച്ചതായും അദ്ദേഹം ഉടന്‍ പാകിസ്താന്‍ സന്ദര്‍ശിക്കുമെന്നും സോഷ്യല്‍ മീഡിയയെ ഉദ്ധരിച്ച് ഡെയ്‌ലി ജങ് ആണ് റിപോര്‍ട്ട് ചെയ്തത്.

അയോധ്യയിലെ പള്ളി നിര്‍മാണം; ട്രസ്റ്റിന് രൂപം നല്‍കി യുപി സുന്നി വഖഫ് ബോര്‍ഡ്

30 July 2020 9:59 AM GMT
കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീംകോടതി വിധിപ്രകാരം ലഭിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് തയാറായത്. അയോധ്യയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ധാനിപൂര്‍ ഗ്രാമം.

മസ്ജിദാക്കി പുനപ്പരിവര്‍ത്തനം നടത്തിയ ഹാഗിയ സോഫിയ ഉര്‍ദുഗാന്‍ സന്ദര്‍ശിച്ചു

20 July 2020 1:56 AM GMT
പുനപ്പരിവര്‍ത്തന ജോലികള്‍ പരിശോധിക്കാനാണ് ഉര്‍ദുഗാന്‍ ഇവിടം സന്ദര്‍ശിച്ചതെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു

'ഹാഗിയ സോഫിയ' മ്യൂസിയം ഇനി മസ്ജിദ്; ചരിത്രവിധിയില്‍ ഒപ്പുവച്ച് ഉര്‍ദുഗാന്‍

10 July 2020 5:15 PM GMT
കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുര്‍ക്കി സ്ഥാപക നേതാവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയയെ മസ്ജിദാക്കി പുനപ്പരിവര്‍ത്തനം ചെയ്തത്.

ലോക്ക് ഡൗണിന് ശേഷം പള്ളികളില്‍ ആദ്യ ജുമുഅ; നിയന്ത്രണങ്ങള്‍ പാലിച്ച് വിശ്വാസികള്‍ എത്തി

12 Jun 2020 9:55 AM GMT
നഗര പ്രദേശങ്ങളില്‍ പള്ളികള്‍ അടഞ്ഞു കിടന്നപ്പോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ജുമുഅ നടത്താന്‍ കഴിയുന്ന പള്ളികള്‍ തുറന്നു.

പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരം; താമരശ്ശേരി പോലിസ് കേസെടുത്തു

25 May 2020 7:00 PM GMT
കട്ടിപ്പാറ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ ചിങ്ങണാംപൊയില്‍ ജുമാ മസ്ജിദില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പെരുന്നാള്‍ നമസ്‌കാരം നടത്തിയവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്.

റമദാന്‍ പ്രമാണിച്ച് ഗ്രീന്‍ സോണ്‍ പള്ളികള്‍ക്ക് ഇളവ് പ്രഖ്യാപിക്കണം: ഉലമ സംയുക്ത സമിതി

9 May 2020 5:18 AM GMT
അധികൃതര്‍ നിശ്ചയിക്കുന്ന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഈ റമളാന്‍ കാലത്ത് ഗ്രീന്‍ സോണ്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പള്ളികള്‍ക്ക് അടിയന്തിരമായി ഇളവ് പ്രഖ്യാപിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ലോക്ക് ഡൗണിനിടെ ഡല്‍ഹിയില്‍ മസ്ജിദിനു നേരെ അര്‍ധരാത്രി വെടിവയ്പ്

5 April 2020 1:31 PM GMT
സംഭവത്തില്‍ പള്ളി ഇമാമിന്റെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു

ലോക്ക് ഡൗണ്‍ ലംഘിച്ച് നമസ്‌കാരം: പള്ളി ഇമാമും സഹായിയും അറസ്റ്റില്‍

4 April 2020 2:10 PM GMT
നമസ്‌കാരത്തില്‍ പങ്കെടുത്ത പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 15ഓളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Share it