Sub Lead

ഹൈദരാബാദില്‍ തകര്‍ത്ത മസ്ജിദ് പുനര്‍നിര്‍മിക്കും: മജ്‌ലിസ്

ഷംഷാബാദിലെ പ്രാന്തപ്രദേശത്തുള്ള പള്ളി ഹൈദരാബാദ് മുനിസിപ്പല്‍ അധികാരികളാണ് കഴിഞ്ഞയാഴ്ച ഇടിച്ചുനിരത്തിയത്.

ഹൈദരാബാദില്‍ തകര്‍ത്ത മസ്ജിദ് പുനര്‍നിര്‍മിക്കും: മജ്‌ലിസ്
X

ഹൈദരാബാദ്: ഹൈദരാബാദിലെ ഷംഷാബാദില്‍ തകര്‍ക്കപ്പെട്ട മസ്ജിദ് അതേ സ്ഥലത്ത് തന്നെ പുനര്‍നിര്‍മിക്കുമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍. ഷംഷാബാദിലെ പ്രാന്തപ്രദേശത്തുള്ള പള്ളി ഹൈദരാബാദ് മുനിസിപ്പല്‍ അധികാരികളാണ് കഴിഞ്ഞയാഴ്ച ഇടിച്ചുനിരത്തിയത്.

ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തേഹാദുല്‍ മുസ്‌ലിമീന്റെ തെലങ്കാന നിയമസഭ അംഗം കൗസര്‍ മുഹിയുദ്ദീന്‍ ആണ് തകര്‍ത്ത പള്ളി അതേ സ്ഥലത്ത് പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടത്.മസ്ജിദ് ഇ ഖാജാ മഹമൂദ് എന്ന പേരിലുള്ള പള്ളി തകര്‍ത്ത ഗ്രീന്‍ അവന്യൂ കോളനിയിലെ അതേ സ്ഥലത്ത് കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നിര്‍വഹിച്ചിരുന്നു. ജുമുഅ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ്, അതേ സ്ഥലത്ത് മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രഖ്യാപിച്ചത്.

എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ സാന്നിധ്യത്തിലാണെന്ന് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. മസ്ജിദ് പുനര്‍നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷയാണ് പോലിസ് പ്രദേശത്ത് ഒരുക്കിയിരുന്നത്. 50 പേര്‍ക്ക് മാത്രമാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കിയത്.

ആരാധനാലയം അനധികൃതമായി നിര്‍മിച്ചതാണെന്ന പ്രദേശവാസിയുടെ പരാതിയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പോലിസ് സാന്നിധ്യത്തില്‍ ബുള്‍ഡോസര്‍ വെച്ച് മുനിസിപ്പല്‍ അധികൃതര്‍ മസ്ജിദ് തകര്‍ത്തത്. മസ്ജിദ് തകര്‍ത്തത് മുസ്‌ലിംകളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് മുനിസിപ്പല്‍ ഓഫിസിലേക്കും രംഗറെഡ്ഡി ജില്ലാ കളക്ടറുടെ ഓഫിസിലേക്കും പ്രതിഷേധവുമായി എഐഎംഐഎം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് മസ്ജിദ് നിര്‍മ്മിച്ചത്, വെള്ളിയാഴ്ച പ്രാര്‍ത്ഥന ഉള്‍പ്പെടെ ദിവസേന അഞ്ച് തവണ നമസ്‌കാരം ഇവിടെ പതിവായി നടത്തിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. എല്ലാ അനുമതികളും നേടിയ ശേഷമാണ് പള്ളി നിര്‍മിച്ചതെന്നും മുസ്‌ലിംകള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it