പള്ളിയിലെ പ്രാര്‍ത്ഥന മുടക്കാന്‍ ഉച്ചഭാഷിണിയില്‍ 'ജയ് ശ്രീരാം' വിളിയുമായി ഹിന്ദുത്വര്‍ (വീഡിയോ)

റായ്പൂര്‍: മുസ് ലിം പള്ളിയിലെ പ്രാര്‍ത്ഥന തടസ്സപ്പെടുത്താന്‍ ഉച്ചഭാഷിണിയില്‍ 'ജയ് ശ്രീരാം' വിളികളുമായി ഹിന്ദുത്വര്‍. ചത്തീസ്ഗഢില്‍ നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉച്ചഭാഷിണിയില്‍ 'ജയ് ശ്രീരാം' വിളികളും ഉച്ചത്തിലുള്ള സംഗീതവുമായി പള്ളിക്ക് മുന്നില്‍ കാവി വസ്ത്രവും കൊടികളുമായി ഹിന്ദുത്വര്‍ സംഘടിക്കുകയായിരുന്നു.
കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ മുസ് ലിം വിരുദ്ധ വംശീയ നീക്കങ്ങള്‍ വ്യാപകമാകുന്നതിനിടേയാണ് ചത്തീസ്ഗഢില്‍ മുസ് ലിം പള്ളിക്ക് നേരെയുള്ള ഹിന്ദുത്വരുടെ അധിക്രമം. ഹിജാബ്, ഹലാല്‍, ബാങ്ക് വിളി തുടങ്ങി മുസ് ലിംകളുടെ വസ്ത്രം, ഭക്ഷണം, ആരാധനകള്‍ എല്ലാം ഹിന്ദുത്വരുടെ പ്രകോപനത്തിനും ആക്രമണത്തിനും കാരണമാകുകയാണ്.
Hindutva terrorists play loud music and chant "Glory to Lord Rama" to disrupt Islamic prayers at a mosque in Chhattisgarh, India. pic.twitter.com/p7mp9vDMFt
— CJ Werleman (@cjwerleman) April 5, 2022
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര് കനോലി കനാലില് വീണ് പ്ലസ്ടു വിദ്യാര്ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില് മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT