Sub Lead

മഥുരയിലെ മസ്ജിദ് മുസ്‌ലിംകള്‍ ഹിന്ദുക്കള്‍ക്ക് കൈമാറണം: പ്രകോപന പരാമര്‍ശവുമായി യുപി മന്ത്രി

മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പള്ളി മുസ്‌ലിംകള്‍ക്ക് ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നാണ് യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല ആവശ്യപ്പെട്ടിരിക്കുന്നത്.

മഥുരയിലെ മസ്ജിദ് മുസ്‌ലിംകള്‍ ഹിന്ദുക്കള്‍ക്ക് കൈമാറണം: പ്രകോപന പരാമര്‍ശവുമായി യുപി മന്ത്രി
X

ലഖ്‌നൗ: യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദു മുസ്‌ലിം വിഭാഗീയത ആളിക്കത്തിച്ച് ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാനുള്ള കുടില ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി മഥുര ക്ഷേത്ര വിവാദം ഉയര്‍ത്തി കൊണ്ടുവരികയാണ് ഇവര്‍. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പള്ളി മുസ്‌ലിംകള്‍ക്ക് ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നാണ് യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല ആവശ്യപ്പെട്ടിരിക്കുന്നത്.

അയോധ്യയിലെ പ്രശ്‌നം കോടതി പരിഹരിച്ചെങ്കിലും മഥുരയും വാരണാസിയും ഹിന്ദുക്കളെ മുറിവേല്‍പ്പിച്ചരിക്കുകയാണെന്നും സ്വരൂപ് കൂട്ടിച്ചേര്‍ത്തു. 'എല്ലാ ഹിന്ദുക്കളെയും വേദനിപ്പിക്കുന്ന സഫേദ് ഭവന്‍ കോടതിയുടെ സഹായത്തോടെ നീക്കം ചെയ്യുന്ന ഒരു കാലം വരും' പ്രകോപനപരമായ പ്രസംഗത്തില്‍ സ്വരൂപ് പറഞ്ഞു.

രാമനും കൃഷ്ണനും തങ്ങളുടെ പൂര്‍വ്വികര്‍ ആണെന്നും ബാബറും അക്ബറും ഔറംഗസീബും അക്രമികളാണെന്നും ഇന്ത്യയിലെ മുസ്‌ലിംകള്‍ വിശ്വസിക്കേണ്ടിവരുമെന്ന് റാം മനോഹര്‍ ലോഹ്യ പറഞ്ഞിരുന്നു. അവര്‍ നിര്‍മ്മിച്ച ഒരു കെട്ടിടവുമായും സ്വയം ബന്ധപ്പെടുത്തരുത്.1992 ഡിസംബര്‍ 2ന് കര്‍സേവകര്‍ രാമന്റെ കളങ്കം ഇല്ലാതാക്കി. ഇപ്പോള്‍ അവിടെ വലിയൊരു ക്ഷേത്രം നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.' ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു.

മുസ്‌ലിംകള്‍ ഘര്‍ വാപസി നടത്തണമെന്ന് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഹിന്ദുമതം സ്വീകരിച്ചതിത് ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. 'ഇന്ത്യയിലുള്ള എല്ലാ മുസ്ലിംകളും മതം മാറിയതാണ്. അവരുടെ ചരിത്രം നോക്കുകയാണെങ്കില്‍, 200250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവരുടെ പൂര്‍വികര്‍ ഹിന്ദു മതത്തില്‍ നിന്ന് മുസ്ലിം മതത്തിലേക്ക് മാറിയതാണെന്ന് മനസ്സിലാക്കാം. അവരെല്ലാവരും ഘര്‍വാപസി നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' ആനന്ദ് സ്വരൂപ് പറഞ്ഞു. ഈ നീക്കത്തിലൂടെ താലിബാനെ പിന്തുണയ്ക്കുന്ന മൗലനാകളെയും മൗലവികളെയും തടുക്കാമെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ബിജെപി എംപി രവീന്ദ്ര കുശ്വാഹയും സമാന ആവശ്യവുമായി രംഗത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it