Top

You Searched For "Election"

'വീണ്ടും ജയിക്കാന്‍ ട്രംപ് ചൈനയുടെ സഹായം തേടി': വെളിപ്പെടുത്തലുമായി ട്രംപിന്റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ്

18 Jun 2020 8:03 AM GMT
വൈഗൂര്‍ മുസ് ലിംകള്‍ക്കായി ചൈന തടവുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനെ ട്രംപ് പിന്തുണച്ചതായും ബോള്‍ട്ടന്‍ 'ഇന്‍ ദി റൂം വേര്‍ ഇറ്റ് ഹാപ്പന്‍ഡ്' എന്ന തന്റെ പുസ്തകത്തില്‍ പറയുന്നു. സിഎന്‍എന്‍ ആണ് പുസ്തകത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സിഎന്‍എന്‍ അറിയിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവ്

9 March 2020 3:29 PM GMT
ഒരാഴ്ച്ചക്കുള്ളില്‍ തിരഞ്ഞെടുപ്പ് പ്രമേയം തയ്യാറാക്കി കോടതിയെ അറിയിക്കണമെന്ന് ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഭരണസമിതി തിരഞ്ഞെടുപ്പ് നത്താനുള്ള ജനുവരി ആറിലെ വിധി പുനപ്പരിശോധിക്കാന്‍ ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

പോളിങ്ങ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ വിവരാവകാശ പരിധിയില്‍; ഉത്തരവിട്ട് മുഖ്യ വിവരാവകാശ കമ്മീഷണര്‍

22 Feb 2020 5:27 AM GMT
വീഡിയോ ഉള്‍ക്കൊള്ളുന്ന സിഡി 20 ദിവസത്തിനകം സൗജന്യമായി അപേക്ഷകനു നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.വിവരാവകാശ പ്രവര്‍ത്തകനും ആര്‍ടി ഐ കേരള ഫെഡറേഷന്‍ പ്രസിഡന്റുമായ അഡ്വ.ഡി ബി ബിനുനല്‍കിയ അപ്പീല്‍ ഹരജിയിലാണ് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോളിന്റെ ഉത്തരവ്.തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി ലഭിച്ചാല്‍ മാത്രമേീഡിയോ നല്‍കാനാകൂ എന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥന്റെ നിലപാട് നിരാകരിച്ചാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്

ക്രമസമാധാനത്തെ കുറിച്ച് ആശങ്ക: ജമ്മു കശ്മീര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റി

19 Feb 2020 5:09 AM GMT
മാര്‍ച്ച് 5 നും മാര്‍ച്ച് 20 നും ഇടയില്‍ എട്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. 13,000 സീറ്റുകളിലേക്കാണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ളത്.

കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ്;ഭരണ ഘടനാ ഭേദഗതി ഹൈക്കോടതി റദ്ദ് ചെയ്തു

11 Feb 2020 1:41 PM GMT
അണ്‍ എയ്ഡഡ് കോളജുകളിലെ വിദ്യാഥി പ്രാതിനിധ്യം മുന്നിലൊന്നായി വെട്ടി കുറയ്ക്കുതായിരുന്നു ഭേദഗതി. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് എംഎസ്എഫ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലുള്ള നിയമത്തില്‍ തിരഞ്ഞെടുപ്പ്് നടത്തണം

കൊച്ചി കോര്‍പറേഷന്‍:ഡെപ്യൂടി മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന്; കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാന്‍ എല്‍ഡിഎഫ്

13 Nov 2019 3:49 AM GMT
മേയര്‍ സൗമിനി ജെയിനെ നീക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷത്ത് ഭിന്നത രൂക്ഷമായതിനിടെയാണ് തിരഞ്ഞെടുപ്പ്. ഐ വിഭാഗത്തില്‍ നിന്നുള്ള കൗണ്‍സിലര്‍ കെ ആര്‍ പ്രേമകുമാറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പ്രതിപക്ഷനേതാവ് കെ ജെ ആന്റണിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കൗണ്‍സിലറും ഡെപ്യൂടി മേയറുമായിരുന്ന ടി ജെ വിനോദ് എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ നിയമസഭാംഗമായതോടെയാണ് ഡെപ്യുട്ടി മേയര്‍സ്ഥാനത്ത് ഒഴിവുണ്ടായത്

കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിലെ കെ ആര്‍ പ്രേംകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി

10 Nov 2019 2:01 PM GMT
ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗത്തിലാണ് കൗണ്‍സിലര്‍ കെ ആര്‍ പ്രേംകുമാറിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്.തുടര്‍ന്ന് ചേര്‍ന്ന യുഡിഎഫ് യോഗവും ഇത് അംഗീകരിച്ചു.ഈ മാസം 13 നാണ് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ്. ടി ജെ വിനോദ് എറണാകൂളം എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്

നേതൃമാറ്റത്തിന് സാധ്യത: യൂത്ത് കോണ്‍ഗ്രസിനെ ആര് നയിക്കും?

8 Nov 2019 9:38 AM GMT
തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പുതിയ നേതൃത്വത്തെ കണ്ടെത്താനാണ് നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ധാരണ. എന്നാല്‍ ദേശീയ യൂത്ത് കോണ്‍ഗ്രസ് കേന്ദ്രം നേതൃത്വം ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചതായി സൂചനയുണ്ട്.

ഹരിയാനയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല; കര്‍ണാടക മോഡല്‍ നീക്കവുമായി കോണ്‍ഗ്രസ്

24 Oct 2019 6:48 AM GMT
90 അംഗ നിയമസഭയില്‍ 47 സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് നിലവില്‍ 46 എന്ന കേവല ഭൂരിപക്ഷത്തിന് സമീപം പോലും എത്താന്‍ കഴിയാതിരുന്നതോടെയാണ് ജെജെപിയെ ഒപ്പം നിര്‍ത്തിയുള്ള രാഷ്ട്രീയകളിക്ക് കോണ്‍ഗ്രസ് മുതിരുന്നത്.

തിരഞ്ഞെടുപ്പ് ഫലം: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ്

23 Oct 2019 1:21 PM GMT
21നാണ് ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോളുകള്‍ അനുസരിച്ച് രണ്ടിടത്തും ബിജെപിക്കാണ് മുന്‍തൂക്കമെങ്കിലും ഹരിയാനയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

വീണ്ടും കുതിരക്കച്ചവടം?: ഒക്ടോബര്‍ 24 നു ശേഷം കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബിന്റെ പ്രവചനം

23 Oct 2019 5:53 AM GMT
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിനു ശേഷവും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേക്കേറിയിട്ടുള്ള സാഹചര്യത്തില്‍ വരും നാളുകളില്‍ കുതിരക്കച്ചവടം ശക്തമാകുമെന്ന സൂചനയാണ് അര്‍ണാബ് നല്‍കുന്നത്.

എബിവിപി യൂനിയനെ തകര്‍ത്തെറിഞ്ഞ് ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത്-ഇടത്-ആദിവാസി സഖ്യത്തിന് മിന്നും വിജയം

27 Sep 2019 4:59 PM GMT
ആയിരം വോട്ടുകളുടെ ഭൂരിപക്ഷവുമായി എഎസ്എ, എസ്എഫ്‌ഐ, ഡിഎസ്‌യു, ടിഎസ്എഫ് സഖ്യത്തില്‍ നിന്നുള്ള അഭിഷേക് നന്ദന്‍ പ്രസിഡന്റായി. ഈ സഖ്യത്തിന്റെ തന്നെ ഭാഗമായ എന്‍ ശ്രീചരണ്‍ വൈസ് പ്രസിഡന്റും ഗോപി സ്വാമി ജനറല്‍ സെക്രട്ടറിയുമായി.

ഹരിയാന, മഹാരാഷ്ട്ര അസംബ്ലി തിരഞ്ഞെടുപ്പുകള്‍ ഇന്ന് പ്രഖ്യാപിക്കും

21 Sep 2019 3:45 AM GMT
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തിയ്യതികളും ഇന്ന് പ്രഖ്യാപിച്ചേക്കും.

യൂനിവേഴ്‌സിറ്റി കോളജ് തിരഞ്ഞെടുപ്പ്; കെഎസ്‌യു സ്ഥാനാര്‍ഥികളുടെ മുഴുവന്‍ പത്രികകളും തള്ളി

18 Sep 2019 1:30 PM GMT
ജനറല്‍ സീറ്റില്‍ അടക്കം എട്ട് സ്ഥാനാര്‍ഥികളുടെ പത്രികകളാണ് തള്ളിയത്. സൂക്ഷ്മപരിശോധനയില്‍ കണ്ടെത്തിയ പിഴവുകളെ തുടര്‍ന്നാണ് പത്രികകള്‍ തള്ളിയതെന്നാണ് വിശദീകരണം. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ മല്‍സരിക്കാന്‍ കെഎസ്‌യു പത്രിക നല്‍കുന്നത്. പത്രിക തള്ളിയതിനെതിരേ കോടതിയെ സമീപിക്കുമെന്ന് കെഎസ്‌യു നേതൃത്വം അറിയിച്ചു. ഈമാസം 27നാണ് യൂനിവേഴ്‌സിറ്റി കോളജിലെ യൂനിയന്‍ തിരഞ്ഞെടുപ്പ്.

മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് : ഹരജി പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ അനുമതി

16 July 2019 7:13 AM GMT
വോട്ടിംഗ് യന്ത്രങ്ങളും രേഖകളും മറ്റും കാക്കനാട് നിന്നും തിരികെ മഞ്ചേശ്വരത്തേക്ക് കൊണ്ടുപോകുന്നതിന്റെ ചിലവ് സുരേന്ദ്രന്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2016ലെ മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുസ്‌ലിം ലീഗിലെ പി ബി അബ്ദുല്‍ റസാഖിനോടായിരുന്നു കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്

ശബരിമല മേല്‍ശാന്തിമാര്‍ക്ക് വോട്ട് ചെയ്യാന്‍ സന്നിധാനത്ത് ബൂത്ത് വേണമെന്ന ഹരജി ഹൈക്കോടതി തള്ളി

9 July 2019 2:00 PM GMT
മേല്‍ശാന്തിമാരല്ല ഹരജിക്കാരെന്നും മുന്നാം കക്ഷിക്ക് വോട്ടവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാവില്ലെന്നുമുള്ള തിരഞ്ഞടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ഇവര്‍ മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍മാരാണന്നും വേറൊരു മണ്ഡലത്തില്‍ വോട്ട് ചെയ്യാനാവില്ലന്നും കോടതി വ്യക്തമാക്കി. വോട്ടവകാശം നിഷേധിക്കപ്പെട്ടെന്ന് ഇവര്‍ക്ക് പരാതിയില്ലന്നും പോസ്റ്റല്‍ വോട്ടിന് അവകാശമില്ലന്നും കോടതി ചൂണ്ടിക്കാട്ടി

മാക്ട: ജയരാജ് ചെയര്‍മാന്‍, സുന്ദര്‍ദാസ് ജനറല്‍ സെക്രട്ടറി

30 Jun 2019 5:14 AM GMT
എ എസ് ദിനേശാണ് ഖജാന്‍ജി.എം പത്മകുമാര്‍,എ കെ സന്തോഷ് (വൈസ് ചെയര്‍മാന്‍മാര്‍), ജി മാര്‍ത്താണ്ഡന്‍,പി കെ ബാബുരാജ്,സേതു എന്നിവാണ് ജോയിന്റ് സെക്രട്ടറിമാര്‍ നാലു കാറ്റഗറികളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ്

യുഎസ് തിരഞ്ഞെടുപ്പില്‍ ഇടപെടരുത്: പുടിന് ട്രംപിന്റെ 'മുന്നറിയിപ്പ്'

28 Jun 2019 2:43 PM GMT
ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ നടന്ന അനൗദ്യോഗിക കൂടിക്കാഴ്ചക്കിടെയാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇനി ഇടപെടരുതെന്ന് പുടിന് തമാശ രൂപേണെ ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

ഉപതിരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയില്‍ മികച്ച പോളിങ്

27 Jun 2019 1:12 PM GMT
പെരിന്തല്‍മണ്ണ: ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. അഞ്ചിടങ്ങളിലായിരുന്നു ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഊര...

കാര്‍ഷിക വികസനബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

19 Jun 2019 4:12 PM GMT
ഈ മാസം 26ന് നടക്കാനിരിക്കുന്ന ബാങ്കിന്റെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന മൂന്ന് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക തള്ളിക്കൊണ്ട് വരണാധികാരിയെടുത്ത തീരുമാനം സ്റ്റേ ചെയ്തുകൊണ്ടും തള്ളപ്പെട്ട മൂന്നുപേരെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കാന്‍ വരണാധികാരിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയും ഉത്തരവായി.

കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു; രാഷ്ട്രീയ കൊലയല്ലെന്ന് കോണ്‍ഗ്രസ്

2 Jun 2019 5:00 AM GMT
സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ ഗാന്ധി, ജിമ്പു എന്നിവര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

ഒരു തോല്‍വി കൊണ്ട് ഇടതുപക്ഷത്തെ എഴുതിതള്ളാമെന്ന് കരുതേണ്ട: കോടിയേരി

25 May 2019 7:00 AM GMT
തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരും ജയിച്ചാല്‍ അമിത ആഹ്ലാദം പ്രകടിപ്പിക്കുന്നവരുമല്ല ഇടതുപക്ഷം. ജയപരാജയങ്ങള്‍ വിലയിരുത്തി മുന്നോട്ടുപോകും. ഇപ്പോഴത്തെ പരാജയം താല്‍ക്കാലികമാണ്.

കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും നിലംപൊത്തി ബിജെപി

23 May 2019 6:12 AM GMT
പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിന് ഒരു സീറ്റിൽ പോലും ലീഡില്ല. യുപി, ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക എന്നിവടങ്ങളിലാണ് ബിജെപി മുന്നേറ്റം കാണാൻ കഴിയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അന്തിമ ഫലപ്രഖ്യാപനം ആറുമണിയോടെ മാത്രം

18 May 2019 3:01 PM GMT
തപാല്‍ ബാലറ്റുകളും വിവി പാറ്റ് രസീതുകളും എണ്ണിത്തീരാന്‍ 5 മുതല്‍ 6 മണിക്കൂര്‍ വരെ എടുക്കും. അതായത് കുറഞ്ഞത് വൈകീട്ട് ആറുമണിയോടെ മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാവുകയുള്ളൂ. ഒരുപക്ഷേ ഈ സമയം പിന്നെയും നീണ്ടേക്കാം. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ തുടങ്ങും.

യുഡിഎഫ് യോഗം ഇന്ന്; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകളും ജയസാധ്യതയും വിലയിരുത്തും

13 May 2019 4:38 AM GMT
രാവിലെ 11ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവലോകനം ചെയ്യും. കേരളാ കോണ്‍ഗ്രസ് എമ്മിലെ ഭിന്നതയും പോസ്റ്റല്‍ ബാലറ്റ് വിവാദവും കള്ളവോട്ടുമുള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകും.

ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എഎന്‍സി) വീണ്ടും അധികാരത്തില്‍

12 May 2019 5:03 AM GMT
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എഎന്‍സി) വീണ്ടും അധികാരത്തില്‍. 57.51 ശതമാനം വോട്ട് നേടിയാണ് ഭരണകക്ഷിയായ എഎന്‍സി വീണ്ട...

കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു

23 April 2019 6:52 AM GMT
വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് കാണാത്തതിനെത്തുടര്‍ന്ന് പോളിംങ്ങ് ഓഫിസറുമായി സംസാരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐ കരുത്ത് തെളിയിക്കും: പി അബ്്ദുല്‍ മജീദ് ഫൈസി

23 April 2019 6:05 AM GMT
ബിജെപിയെ അധികാരത്തില്‍നിന്നു താഴെയിറക്കാന്‍ എസ്ഡിപിഐയ്ക്കു ശേഷിയുണ്ട്, അത് പ്രായോഗികമായി ചെയ്തുകൊണ്ടിരിക്കുകയാണ്

പരസ്യത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശം; കെ സുധാകരന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

21 April 2019 2:24 PM GMT
'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ വീഡിയോ കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു

തിരഞ്ഞെടുപ്പില്‍ നല്ല ഭരണാധികാരികള്‍ വരാന്‍ പ്രാര്‍ഥിക്കണമെന്ന്് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

14 April 2019 9:01 AM GMT
സത്യത്തിലും നീതിയിലും ഉറച്ചു നിന്നുകൊണ്ടുള്ള പരിശ്രമങ്ങളും പ്രവര്‍ത്തികളുമാണ്് വേണ്ടത്.മറ്റുള്ളവന്റെ നേട്ടത്തിലും ആത്മാര്‍ത്ഥമായി സന്തോഷിക്കാനും, എപ്പോഴും വിനയാന്വിതരായിരിക്കാനും ശ്രമിക്കണമെന്നും കര്‍ദിനാള്‍ സന്ദേശത്തില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു.

ആന്ധ്രയില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം: പോളിങ് ബൂത്തുകള്‍ തകര്‍ത്തു; വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു

11 April 2019 6:03 AM GMT
ഗുണ്ടൂരില്‍ വോട്ടിങ്ങിനിടെ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പോളിങ് ബൂത്ത് തകര്‍ക്കുന്നതിലേക്ക് വരെ സംഘര്‍ഷമെത്തി. വെസ്റ്റ് ഗോദാവരിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെ അന്തിമചിത്രം ഇന്നറിയാം

8 April 2019 4:28 AM GMT
നിലവില്‍ 20 മണ്ഡലങ്ങളിലായി 242 സ്ഥാനാര്‍ഥികളുടെ പത്രികകളാണ് സൂഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ചത്. 303 പത്രികകള്‍ ലഭ്യമായതില്‍ ഡമ്മികളുള്‍പ്പെടെ 61 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു.

വ്യവസായ മേഖലയുടെ സ്പന്ദനം തൊട്ടറിഞ്ഞ് വി എം ഫൈസല്‍

6 April 2019 12:38 PM GMT
രാവിലെ 7.30 യോടെ സെപ്‌സിന് മുന്‍പില്‍ നിന്നായിരുന്നു ഫൈസലിന്റെ പര്യടനം ആരംഭിച്ചത്. സെപ്‌സിലെ തൊഴിലാളികളെയും ഓട്ടോറിക്ഷ, യൂനിയന്‍ തൊഴിലാളികളെയും നേരില്‍ കണ്ട് ഫൈസല്‍ വോട്ടു തേടി. കച്ചവട സ്ഥാപനങ്ങളിലും എത്തി പിന്തുണ തേടി. പ്രദേശത്തെ വീടുകള്‍ തോറും കയറിയിറങ്ങി സ്ത്രീകളേയും വയോധികരേയും യുവാക്കളേയും നേരില്‍ കണ്ട് കുശലന്വേഷണം നടത്തി വോട്ടഭ്യര്‍ഥിച്ച് അനുഗ്രഹം വാങ്ങിയാണ് സ്ഥാനാര്‍ഥി മടങ്ങിയത്.

യഥാര്‍ഥ ബദല്‍ രാഷ്ട്രീയത്തിനു കരുത്ത് പകരുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത്

6 April 2019 2:33 AM GMT
ഫോറം സ്‌റ്റേറ്റ് പ്രസിഡന്റ് സക്കരിയ ഇരിട്ടി സഈദ് സാഹിബ് അനുസ്മരണം നടത്തി
Share it