Latest News

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഇന്ന് രാവിലെ 10 മുതല്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഇന്ന് രാവിലെ 10 മുതല്‍
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് പോളിങ്. രാജ്യവ്യാപകമായി 68 പോളിങ് ബൂത്തുകളാണ് തിരഞ്ഞെടുപ്പ് അതോറിറ്റി തയ്യാറാക്കിയിരിക്കുന്നത്. 22 വര്‍ഷത്തിന് ശേഷമാണ് വോട്ടെടുപ്പിലൂടെ അധ്യക്ഷനെ കോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്നത്. 9308 വോട്ടര്‍മാരാണ് രഹസ്യബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തുക. പുറമേ പറയുന്നില്ലെങ്കില്‍ പോലും ഹൈക്കമാന്‍ഡ് പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ്.

'മാറ്റത്തിന് ഒരു വോട്ട്' മുദ്രാവാക്യം ഉയര്‍ത്തിയാണ് ശശി തരൂര്‍ എംപിയുടെ മല്‍സരം. വോട്ട് ചോദിച്ചെത്തിയ ഖാര്‍ഗെയെ സ്വീകരിക്കാന്‍ നേതാക്കളുടെ വന്‍നിര ഓരോ സംസ്ഥാനത്തുമെത്തിയപ്പോള്‍ തരൂരിന് തണുപ്പന്‍ സ്വീകരണമായിരുന്നു. ഗുവാഹത്തി, മധ്യപ്രദേശ് പിസിസികളിലാണ് തരൂരിന് മാന്യമായ സ്വീകരണം നല്‍കിയത്. മുതിര്‍ന്ന നേതാക്കളില്‍ കമല്‍നാഥും ഉമ്മന്‍ചാണ്ടിയും മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്. കേരളത്തിലെ അടക്കം യുവനേതാക്കള്‍ തന്നെ പിന്തുണ്ക്കുമെന്ന പ്രതീക്ഷയിലാണ് തരൂര്‍.

സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എഐസിസി ആസ്ഥാനത്തെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തും. എഐസിസികളിലും പിസിസികളിലുമായി 67 ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 46 പേര്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ വോട്ട് ചെയ്യും. 1,238 വോട്ടര്‍മാരുള്ള യുപിയില്‍ ആറ് ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്. രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ്. ബാലറ്റ് പെട്ടികള്‍ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it