- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് സൂചനകള്‍
കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു എന്നാണ് റിപോര്‍ട്ടുകള്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം കെ സുരേന്ദ്രന്‍ ഒഴിയുമെന്ന് സൂചനകള്‍. പാലക്കാട്ടെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചത്. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു എന്നാണ് റിപോര്‍ട്ടുകള്‍. ദേശീയ പ്രസിഡന്റ് ജെ.പി നദ്ധ, സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രന്‍ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
പാലക്കാട്ടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നാണ് ഔദ്യോഗിക പക്ഷത്തെ അടക്കം നേതാക്കള്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വരെ ഇക്കൂട്ടത്തില്‍പ്പെടും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന പാളിച്ചയാണ് തോല്‍വിക്ക് പ്രധാനകാരണം എന്ന വിമര്‍ശനമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. മികച്ച സാധ്യതയുള്ള ശോഭ സുരേന്ദ്രന് പകരം സി കൃഷ്ണകുമാറിനെ കൊണ്ടുവന്നത് ശരിയായില്ലെന്നാണ് പ്രധാന വിമര്‍ശനം.
ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗണ്‍സിലര്‍മാരും ചേര്‍ന്ന് ജയ സാധ്യത അട്ടിമറിച്ചെന്നാണ് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തില്‍ കണ്ണാടി മേഖലയില്‍ വോട്ട് മറിച്ചുവെന്നും സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നു.എ പ്ലസ് മണ്ഡലത്തിലെ കനത്ത പരാജയത്തിന് പിന്നാലെ പാലക്കാട് ബിജെപിയില്‍ നേതൃത്വത്തെ ലക്ഷ്യമിട്ട് പലയിടങ്ങളില്‍ നിന്നായി വിമര്‍ശനം കടുക്കുന്നതിനിടെയാണ് കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. 2016 ല്‍ ശോഭ സുരേന്ദ്രന്‍ നേടിയ നാല്‍പ്പതിനായിരം വോട്ട് ഇക്കുറി മുപ്പത്തി ഏഴായിരത്തിലേക്ക് ചുരുങ്ങി.
RELATED STORIES
ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് പാളത്തില്‍ ഇരുമ്പുപൈപ്പുകള്‍; ...
11 Aug 2025 6:33 AM GMTകനത്ത മഴയില്‍ ഉത്തരേന്ത്യ; ഗംഗ ഉള്‍പ്പെടെയുള്ള നദികള്‍ ഒഴുകുന്നത്...
11 Aug 2025 6:31 AM GMTതനിക്ക് വിവാഹം വേണ്ടെന്ന് പോലിസ് സ്റ്റേഷനിലെത്തിയ കുട്ടി, ശൈശവ...
11 Aug 2025 6:09 AM GMTപോലിസ് ചമഞ്ഞ് 35 ലക്ഷം തട്ടിയവര്‍ അറസ്റ്റില്‍
11 Aug 2025 5:43 AM GMT''ഫലസ്തീന് ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു'': അനസ് അല്‍ ശരീഫിന്റെ...
11 Aug 2025 5:35 AM GMTഗസയില്‍ പോഷകാഹാരക്കുറവ് മൂലം അഞ്ച് പേര് കൂടി കൊല്ലപ്പെട്ടു.
11 Aug 2025 5:34 AM GMT