Latest News

പ്രചാരണം പൂര്‍ത്തിയായി; ഡല്‍ഹി നാളെ പോളിങ് ബൂത്തിലേക്ക്

പ്രചാരണം പൂര്‍ത്തിയായി; ഡല്‍ഹി നാളെ പോളിങ് ബൂത്തിലേക്ക്
X

ന്യൂഡല്‍ഹി: 2025 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം തിങ്കളാഴ്ച വൈകുന്നേരം അവസാനിച്ചു. ഡല്‍ഹിയിലെ 70 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം ഫെബ്രുവരി 8 ന് പ്രഖ്യാപിക്കും. ഡല്‍ഹിയിലെ 13,766 പോളിംഗ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേര്‍ മൂന്നാം ലിംഗക്കാരുമാണ്.

ഡല്‍ഹിയിലെ 70 സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആം ആദ്മി പാര്‍ട്ടി (എഎപി), ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), കോണ്‍ഗ്രസ് എന്നിവര്‍ മല്‍സരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പ് ത്രികോണ മല്‍സരത്തിനാണ് വേദിയാവുന്നത്.

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി 2015 ലും 2020 ലും നടന്ന കഴിഞ്ഞ രണ്ട് ഡല്‍ഹി തിരഞ്ഞെടുപ്പുകളിലും വിജയിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിക്ക് മുമ്പ്, കോണ്‍ഗ്രസ് 15 വര്‍ഷമായി ഡല്‍ഹിയില്‍ അധികാരത്തിലിരുന്നു. എന്നാല്‍ 27 വര്‍ഷമായി ബിജെപിക്ക് ഡല്‍ഹിയില്‍ അധികാരം നേടാനായിട്ടില്ല.

Next Story

RELATED STORIES

Share it