Sub Lead

കോണ്‍ഗ്രസിനെ ആര് നയിക്കും ? ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ 10 മുതല്‍

കോണ്‍ഗ്രസിനെ ആര് നയിക്കും ? ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ 10 മുതല്‍
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്ന് നടക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ 10 മണി മുതല്‍ വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങും. പ്രദേശ് റിട്ടേണിങ് ഓഫിസര്‍മാര്‍ ഇന്നലെ വൈകീട്ടോടെയാണ് സീല്‍ ചെയ്ത ബാലറ്റ് പെട്ടികള്‍ എഐസിസി ആസ്ഥാനത്ത് എത്തിച്ചത്. വോട്ടെടുപ്പ് നടന്ന അതെ മുറിയിലാവും ഈ പെട്ടികള്‍ തുറന്ന് വോട്ടുകള്‍ എണ്ണുക. 68 ബാലറ്റ് പെട്ടികള്‍ 10 മണിയോടെ സ്‌ട്രോങ് റൂമില്‍ നിന്ന് പുറത്തെടുക്കും. ബാലറ്റ് പേപ്പറുകള്‍ കൂട്ടിക്കലര്‍ത്തി, നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. അതുവഴി വോട്ട് ചെയ്ത ആളെയോ അത് ലഭിച്ച സംസ്ഥാനമോ തിരിച്ചറിയാന്‍ കഴിയില്ല.

പിസിസികള്‍ നല്‍കിയ പിന്തുണയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ബലമെങ്കില്‍ രഹസ്യബാലറ്റിലാണ് തരൂര്‍ പ്രതീക്ഷ വയ്ക്കുന്നത്. നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലുള്ള പോരാട്ടത്തില്‍ 9,497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചയ്ക്ക് ശേഷം കോണ്‍ഗ്രസിനെ ആര് നയിക്കുമെന്നതിന് ഉത്തരം ലഭിക്കും. ഇത് ആറാം തവണയാണ് പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തുടക്കം മുതല്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്കായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസ് നേതൃത്വവും ഖര്‍ഗെയുടെ വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഇനിയും അട്ടിമറി സാധ്യതകളൊന്നും നേതൃത്വം പ്രതീക്ഷിക്കുന്നില്ല.

അതേസമയം തരൂരിന് കിട്ടുന്ന പിന്തുണയെക്കുറിച്ച് ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്. 1000ലധികം വോട്ടുനേടി ശക്തികാട്ടാനാവുമെന്നാണ് തരൂര്‍ പക്ഷത്തിന്റെ വിശ്വാസം. യുവനിരയുടെ പിന്തുണ തങ്ങള്‍ക്കുണ്ടാവുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും നേരിട്ടെത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. കേരളത്തിലെ പോളിങ് 93.48 ശതമാനമാണ്. ആകെ 307 വോട്ടുകളുള്ളതില്‍ പോള്‍ ചെയ്തത് 287 വോട്ടുകളാണ്. പ്രചാരണത്തില്‍ തരൂരിന് അനുകൂലമായുണ്ടായ ആവേശം വോട്ടെടുപ്പിലും പ്രതിഫലിക്കുമോയെന്ന ആശങ്ക മുതിര്‍ന്ന നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.

Next Story

RELATED STORIES

Share it