തിരുവനന്തപുരത്ത് യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കി

കാര്യവട്ടം ലക്ഷം വീട് പിണക്കോട്ടുകോണം ഉണ്ണി (രജിത്ത്) ആണ് മരിച്ചത്. റോഡിന് സമീപത്ത് നിന്ന് ദേഹത്ത് പെട്രോളൊഴിച്ചശേഷം തീകൊളുത്തുകയായിരുന്നു.

തിരുവനന്തപുരത്ത് യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കി

തിരുവനന്തപുരം: കഴക്കൂട്ടം ദേശീയ പാതയില്‍ യുവാവ് സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കാര്യവട്ടം ലക്ഷം വീട് പിണക്കോട്ടുകോണം ഉണ്ണി (രജിത്ത്) ആണ് മരിച്ചത്. റോഡിന് സമീപത്ത് നിന്ന് ദേഹത്ത് പെട്രോളൊഴിച്ചശേഷം തീകൊളുത്തുകയായിരുന്നു.

പോലിസെത്തി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ശ്രീകാര്യം പോലിസ് കേസെടുത്തു.


RELATED STORIES

Share it
Top