Sub Lead

ഇസ്രായേല്‍ ഡ്രോണ്‍ തകര്‍ത്തതായി ഇറാന്‍

ഇസ്രായേല്‍ ഡ്രോണ്‍ തകര്‍ത്തതായി ഇറാന്‍
X

ഇസ്രായേലിന്റെ ഡ്രോണ്‍ വെടിവയ്ച്ചിട്ടതായി ഇറാന്‍ സൈന്യം അറിയിച്ചു. ഇറാനിലെ പടിഞ്ഞാറെ ഭാഗത്തുള്ള ഇലാമിന് മുകളിലൂടെ പറന്ന ഹെര്‍മെസ് ഡ്രോണ്‍ ആണ് ഇറാന്‍ വെടിവെച്ചിട്ടതെന്ന് തന്‍സിം ന്യൂസ് റിപോര്‍ട്ട് ചെയ്തു.

ഇറാന്‍-ഇസ്രായേല്‍-യുഎസ് യുദ്ധം 13 ാം ദിവസത്തിലേക്ക് കടന്നതോടെ തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ് ഇറാന്‍. ഇറാഖ് തുറമുഖത്ത് യുഎസ് ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറുകള്‍ ഇറാന്‍ തകര്‍ത്തു. ഇതേ തുടര്‍ന്ന് ഇറാഖിലെ എല്ലാ എണ്ണ ടെര്‍മിനലുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചു. ബസ്‌റ തുറമുഖത്ത് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

പശ്ചിമേഷ്യന്‍ പ്രതിസന്ധി 13 ാം ദിവസത്തിലേക്ക് കടന്നതോടെ, ഇറാഖി തുറമുഖങ്ങളിലെ എണ്ണ ടെര്‍മിനലുകള്‍ തീരദേശത്തുള്ള ടാങ്കറുകള്‍ക്കും നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി ഇറാഖി മാധ്യമങ്ങള്‍ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.



Next Story

RELATED STORIES

Share it