പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദായതില് മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
പിഎസ്സി റാങ്ക് ജേതാവായ തിരുവനന്തപുരം കാരക്കോണം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു (28) ആത്മഹത്യ ചെയ്തത്.

തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദായതില് മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.ജോലി ഇല്ലായ്മ മാനസികപ്രയാസം സൃഷ്ടിക്കുന്നതായി കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു
പിഎസ്സി റാങ്ക് ജേതാവായ തിരുവനന്തപുരം കാരക്കോണം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു (28) ആത്മഹത്യ ചെയ്തത്.സിവില് എക്സൈസ് ഓഫിസര് പരീക്ഷയില് 77ാം റാങ്കുകാരനായിരുന്നു അനു. എന്നാല്, ഈ ലിസ്റ്റ് പി.എസ്.സി റദ്ദാക്കി. ഇതില് മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കള് പറഞ്ഞു.
ജോലി ഇല്ലാത്തത് മാനസികമായി തളര്ത്തിയെന്ന് അനുവിന്റെ ആത്മഹത്യാ കുറിപ്പിലുണ്ട്. ''കുറച്ചുദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്ത് ചെയ്യണമെന്നറിയില്ല. കുറച്ചുദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ച് അഭിനയിക്കാന് വയ്യ, എല്ലാത്തിനും കാരണം, ജോലി ഇല്ലായ്മ' എന്ന് എഴുതിയ ആത്മഹത്യാകുറിപ്പാണ് കണ്ടെടുത്തത്. എം.കോം ബിരുദധാരിയാണ്.
ഞായറാഴ്ച രാവിലെയാണ് മരണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതില് മനംനൊന്ത് അനു വീടിന് പുറത്തുപോലും ഇറങ്ങാറില്ലായിരുന്നു എന്ന് അയല്വാസികള് പറയുന്നു.
RELATED STORIES
സംഘപരിവാര് മുതലെടുപ്പിന് സര്ക്കാര് കൂട്ടുനില്ക്കരുത്: ആള് ഇന്ത്യ...
27 May 2022 11:51 AM GMTസംസ്ഥാന ചലച്ചിത്ര അവാര്ഡുകള് പ്രഖ്യാപിച്ചു; മികച്ച നടി രേവതി,...
27 May 2022 11:36 AM GMT'പാവം ജോര്ജിന് പ്രായം കൂടുതലാണ് പോല്': പി സി ജോര്ജിന്റെ ജാമ്യത്തിൽ...
27 May 2022 11:35 AM GMTപ്രകോപനം ഉണ്ടായാലും പോലിസ് സമചിത്തത കൈവിടരുത് : മനുഷ്യാവകാശ കമ്മീഷന്
27 May 2022 11:34 AM GMTവില്പ്പനയ്ക്കായ് കൊണ്ടുപോയ മാരക മയക്കുമരുന്നുമായ് യുവാവ് പിടിയില്
27 May 2022 11:16 AM GMTമുസ്ലിംകള്ക്കെതിരേ വിദ്വേഷ പോസ്റ്റ്: ബിജെപി പ്രവര്ത്തകന്...
27 May 2022 10:51 AM GMT