ഇതര ജാതിയില്‍പെട്ട യുവാവുമൊത്ത് ഒളിച്ചോടി; 20കാരിയെ വീട്ടുകാര്‍ ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി
മധ്യപ്രദേശിലെ ഗ്വാളിയോര്‍ നഗരത്തിലാണ് ഞെട്ടലുളവാക്കുന്ന സംഭവം.
ഗ്വാളിയോര്‍: ഇതര ജാതിയില്‍പെട്ട യുവാവുമൊത്ത് ഒളിച്ചോടിയതിനെ തുടര്‍ന്ന് 20കാരിയെ വീട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോര്‍ നഗരത്തിലാണ് ഞെട്ടലുളവാക്കുന്ന സംഭവം.
ഈ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതകം ആത്മഹത്യയെന്ന വരുത്തിത്തീര്‍ക്കാനുള്ള വീട്ടുകാരുടെ ശ്രമം ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനെയും പിതാവിനേയും പോലിസ് അറസ്റ്റ് ചെയ്തു. മറ്റു മൂന്ന് പേര് ഒളിവിലാണ്.
ജൂണ്‍ അഞ്ചിനാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്.ജൂലൈ ഏഴിന് തിരിച്ചെത്തി.യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പോലിസില്‍ പരാതി നല്‍കിയിരുന്നു. മടങ്ങിയെത്തിയ യുവതിയെ പോലിസ് ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ ജൂലായ് 31ന് രക്ഷിതാക്കള്‍ക്കൊപ്പം മടങ്ങാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് യുവതി വീട്ടിലേക്ക് പോകുകയായിരുന്നു.
ആഗസ്ത് രണ്ടിന് യുവതി ആത്മഹത്യ ചെയ്തതായി പിതാവ് പോലിസില്‍ വിളിച്ചറിയിക്കുകയായിരുന്നു. ആത്മഹത്യയില്‍ സംശയം തോന്നിയ പോലിസ് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ കൊലപാതകമാണെന്ന് വ്യക്തമായി. ബന്ധുക്കളെ ചോദ്യം ചെയ്തതോടെ യുവതിയെ കൊന്ന് കെട്ടിത്തൂക്കിയാതാണെന്ന് ഇവര്‍ സമ്മതിച്ചു. പിന്നാലെ പോലിസ് അച്ഛനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. ഒളിവിലുള്ള അമ്മാവനും കസിന് സഹോദരങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലിസ് അറിയിച്ചു.
RELATED STORIES
ബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാന് അമേരിക്കയിൽ വാഹനാപകടത്തിൽ ...
8 May 2024 4:00 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT