Sub Lead

രോഹിത് തിവാരിയെ കൊന്നത് ഭാര്യ; കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ കൊലപാതകത്തില്‍ ഭാര്യ അപൂര്‍വ ശുക്ല തിവാരി അറസ്റ്റില്‍. മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അപൂര്‍വയെ പോലിസ് അറസ്റ്റ് ചെയ്തത്.മദ്യലഹരിയിലായിരുന്ന രോഹിതിനെ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ അപൂര്‍വ്വ സമ്മതിച്ചു.

രോഹിത് തിവാരിയെ കൊന്നത് ഭാര്യ; കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ കൊലപാതകത്തില്‍ ഭാര്യ അപൂര്‍വ ശുക്ല തിവാരി അറസ്റ്റില്‍. മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അപൂര്‍വയെ പോലിസ് അറസ്റ്റ് ചെയ്തത്.മദ്യലഹരിയിലായിരുന്ന രോഹിതിനെ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ അപൂര്‍വ്വ സമ്മതിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് രോഹിത് മരിച്ചതെന്നാണ് അപൂര്‍വ അവകാശപ്പെട്ടിരുന്നത്.പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കൊലപാതകമാണെന്നു വ്യക്തമായതോടെ പോലിസ് അപൂര്‍വയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏപ്രില്‍ 12ന് വോട്ട് ചെയ്യാന്‍ ഉത്തരാഖണ്ഡില്‍ പോയ രോഹിത് 15നു രാത്രിയാണ് തിരിച്ചെത്തിയത്.

മദ്യലഹരിയിലായിരുന്ന രോഹിത് മതിലില്‍ പിടിച്ച് വീട്ടിനകത്തേക്ക് കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. 16നാണ് രോഹിതിനെ കൊലപ്പെടുത്തിയത്. റോഹിതിന്റെ മുറിയില്‍ പ്രവേശിച്ച അപൂര്‍വ്വ കൃത്യം നടത്തുകയും തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തു. ഒന്നര മണിക്കൂര്‍ കൊണ്ട് എല്ലാം നടത്തിയെന്നും പോലിസ് പറഞ്ഞു.

പിറ്റേദിവസം രോഹിതിന് സുഖമില്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന രോഹിതിന്റെ അമ്മ ഉജ്ജ്വല തിവാരിയെ വിളിച്ചു വരുത്തുകയായിരുന്നു. ഉജ്ജ്വല എത്തുമ്പോള്‍ രോഹിതിന്റെ മൂക്കില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. അബോധാവസ്ഥയിലായ രോഹിതിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രോഹിതിനെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കമാണ് അപൂര്‍വയും കുടുംബവും നടത്തുന്നതെന്നു മരണത്തിനു പിന്നാലെ ഉജ്ജ്വല ആരോപിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിലൂടെയാണ് രോഹിത് എന്‍ ഡി തിവാരിയാണ് തന്റെ പിതാവെന്ന് ഡിഎന്‍എ പരിശോധനയിലൂടെ തെളിയിച്ചത്.

രോഹിതിന്റെ പിതൃത്വം തള്ളിപ്പറഞ്ഞിരുന്ന എന്‍ ഡി തിവാരി ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതോടെ രോഹിതിനെയും മാതാവ് ഉജ്ജ്വലയെയും അംഗീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it