- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടിമാര്‍ക്കെതിരേ കോഴിക്കോട്ടെ മാളിലെ അതിക്രമം; കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് കേസ്സെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പോലിസ് നിര്‍ദേശിച്ചു.

കോഴിക്കോട്: പാലാഴിയിലെ പ്രമുഖ മാളില്‍ സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പന്തീരാങ്കാവ് പോലിസ് കേസെടുത്തു. രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് കേസ്സെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പോലിസ് നിര്‍ദേശിച്ചു.
കോഴിക്കോട് ചൊവ്വാഴ്ച വൈകീട്ട് നടന്ന സിനിമ പ്രമോഷന്‍ ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴാണ് കേസിനാസ്പദമായ സംഭവം. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ ഇരുവരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. അതിക്രമം നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്.
ഒരു പരിപാടിക്കിടെ സംഭവിച്ചതാണെങ്കിലും വ്യത്യസ്ഥ സംഭവങ്ങളായതിനാലാണ് വെവ്വേറെ കേസുകളെടുത്തത്. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഉടന്‍ തന്നെ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുക്കും. മാള്‍ അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
വിദൂര ദൃശ്യങ്ങളായതിനാല്‍ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്. അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പോലിസ് പരിശോധിച്ചു. ഇതിലുളളയാള്‍ കോഴിക്കോട്ടുകാരനെന്നാണ് വിവരം. ഇയാള്‍ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് പോലിസ് നല്‍കുന്ന വിവരം. കൂടുതല്‍ വ്യക്തതക്ക് വേണ്ടി പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും കൈമാറാന്‍ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടു.
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇംഗ്ലണ്ടിന്റെ ആദ്യ കറുത്ത വര്ഗക്കാരന് പേസര്‍ ഡേവിഡ് 'സിഡ്' ലോറന്‍സ്...
23 Jun 2025 9:22 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMTഇസ്രായേലില്‍ വ്യാപക ആക്രമണം; തെക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം...
23 Jun 2025 9:16 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMT