Sub Lead

ഉത്തര്‍പ്രദേശില്‍ കേസെടുക്കാന്‍ വൃദ്ധ കാല്‍പിടിച്ച സംഭവം: ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഉത്തര്‍പ്രദേശില്‍ കേസെടുക്കാന്‍  വൃദ്ധ കാല്‍പിടിച്ച സംഭവം:  ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
X

ലക്‌നൗ: കൊച്ചുമകന്റെ അപകടമരണം കേസാക്കണമെന്നാവശ്യവുമായെത്തിയ വൃദ്ധ ഇന്‍സ്‌പെക്ടറുടെ കാല്‍പിടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഗുഡംബ പോലിസ് സ്‌റ്റേഷനിലാണ് വിവാദസംഭവം അരങ്ങേറിയത്. ജനുവരി 18ന് പ്ലൈവുഡ് ഫാക്ടറിയില്‍ ഒരു അപകടത്തിലാണ് 70വയസ്സുകാരിയായ ബ്രഹ്മദേവിയുടെ കൊച്ചുമകന്‍ ആകാശ് യാദവ് കൊല്ലപ്പെടുന്നത്.

ഈ സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ബ്രഹ്മദേവി ഗുഡംബ സ്റ്റേഷനിലെത്തിയത്. എന്നാല്‍ പോലിസ് സ്‌റ്റേഷന് പുറത്ത് കസേരയില്‍ ഇരുന്ന ഇന്‍സ്‌പെക്ടര്‍ തേജ് പ്രകാശ് കേസെടുക്കാന്‍ തയ്യാറാവുകയോ എഫ്‌െഎആര്‍ രജിസ്ട്രര്‍ ചെയ്യുകയോ ചെയ്തില്ല. തുടര്‍ന്ന് ബ്രഹ്മദേവി ഇന്‍സ്‌പെക്ടറുടെ കാലില്‍ വീണ് കേണപേക്ഷിക്കുകയായിരുന്നു. വൃദ്ധ യാചിച്ചുവീഴുന്ന വീഡിയോ വൈറലായതോടെയാണ് ഇന്‍സ്‌പെക്ടര്‍ക്കെതിരായ നടപടി. മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് പോലിസ് സ്‌റ്റേഷനുകളിലൊന്നിനുള്ള പുരസ്‌കാരം നല്‍കിയത് ഉത്തര്‍പ്രദേശിലെ ലഖ്‌നൗ പോലിസ് സ്‌റ്റേഷനായിരുന്നു.

Next Story

RELATED STORIES

Share it