Sub Lead

സൗദിയില്‍ 3,000 യുഎസ് സൈനികരെ കൂടി വിന്യസിക്കുന്നു

എണ്ണ ശുദ്ധീകരണശാലകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയുടെ പ്രതിരോധം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും പെന്റഗണ്‍ അറിയിച്ചു.

സൗദിയില്‍ 3,000 യുഎസ് സൈനികരെ കൂടി വിന്യസിക്കുന്നു
X

വാഷിങ്ടണ്‍: സൗദി അറേബ്യയില്‍ 3,000 യുഎസ് സൈനികരെ കൂടി വിന്യസിക്കാന്‍ അനുമതി നല്‍കിയെന്ന് പെന്റഗണ്‍. ഇതോടൊപ്പം ആവശ്യമായ സൈനിക ഉപകരണങ്ങളും എത്തിക്കും. എണ്ണ ശുദ്ധീകരണശാലകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയുടെ പ്രതിരോധം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും പെന്റഗണ്‍ അറിയിച്ചു.

പാട്രിയോടിക് മിസൈല്‍ ബാറ്ററികള്‍, താഡ് ബാലിസ്റ്റിക് മിസൈല്‍ ഇന്‍ര്‍സെപ്ഷന്‍ സിസ്റ്റം, രണ്ട് യുദ്ധവിമാനങ്ങള്‍, വ്യോമനിരീക്ഷണ വിമാനം എന്നിവയാണ് സൈനികരോടൊപ്പം സൗദിയിലെത്തുക. ഇതിന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ അനുമതി നല്‍കി.

സൗദി അറേബ്യയുടെ പ്രതിരോധം ശക്തമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി അധിക സൈനികരെ വിന്യസിച്ചതായി സെക്രട്ടറി എസ്പര്‍ ഇന്ന് രാവിലെ സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെ അറിയിച്ചിട്ടുണ്ടെന്നും പെന്റഗണ്‍ വ്യക്തമാക്കി.

മേഖലയിലെ തുടര്‍ച്ചയായ ഭീഷണികള്‍ക്ക് മറുപടിയായാണ് സൈനിക വിന്യാസമെന്ന് എസ്പര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാന്റെ ഭീഷണി ചെറുക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സേനാ വിന്യാസം. മെയ് മുതല്‍ മിഡില്‍ ഈസ്റ്റിനെ ഉള്‍ക്കൊള്ളുന്ന സെന്‍ട്രല്‍ കമാന്‍ഡ് ഏരിയയില്‍ യുഎസ് തങ്ങളുടെ സേനകളുടെ എണ്ണം 14,000 ആയി വര്‍ദ്ധിപ്പിച്ചതായി പ്രതിരോധ വകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it