Sub Lead

ദക്ഷിണയായി 5.53 ലക്ഷത്തിന്റെ വ്യാജനോട്ട്; പൂജാരിമാരെ കബളിപ്പിക്കാന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍

40 പൂജാരിമാരാണ് ഗീതയുടെ ക്ഷണം സ്വീകരിച്ച് പൂജ നടത്താനെത്തിയത്. പൂജക്കുള്ള ഒരുക്കങ്ങള്‍ക്കും ദക്ഷിണക്കുമായി 9 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ഗീതയുടെ വാഗ്ദാനം.

ദക്ഷിണയായി 5.53 ലക്ഷത്തിന്റെ വ്യാജനോട്ട്; പൂജാരിമാരെ കബളിപ്പിക്കാന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍
X

ലഖ്‌നൗ: പൂജാരിമാര്‍ക്ക് ദക്ഷിണമായി 5.53 ലക്ഷം രൂപയുടെ വ്യാജനോട്ട് നല്‍കിയ സ്ത്രീ അറസ്റ്റില്‍. 11 ദിവസത്തെ പൂജക്ക് ശേഷമാണ് പൂജാരിമാര്‍ക്ക് വ്യാജനോട്ടുകള്‍ നല്‍കിയത്. ഉത്തര്‍പ്രദേശിലെ സീതാപുരിലെ മാണിക്പുര്‍ ഗ്രാമത്തിലാണ് സംഭവം. ഗീത പഥക് ആണ് പിടിയിലായത്.

40 പൂജാരിമാരാണ് ഗീതയുടെ ക്ഷണം സ്വീകരിച്ച് പൂജ നടത്താനെത്തിയത്. പൂജക്കുള്ള ഒരുക്കങ്ങള്‍ക്കും ദക്ഷിണക്കുമായി 9 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ഗീതയുടെ വാഗ്ദാനം. മുഖ്യ പൂജാരി ദിലീപ് കുമാര്‍ പഥകിന്റെ നേതൃത്വത്തിലാണ് 40 പൂജാരിമാരെത്തിയത്.

പൂജക്ക് ശേഷം പണമാണെന്ന് പറഞ്ഞ് ഒരു ബാഗ് കൈമാറി. ബാഗിന്റെ മുകള്‍ ഭാഗത്ത് മാത്രമാണ് ശരിക്കുള്ള നോട്ടുകളുണ്ടായിരുന്നത്. ബാക്കിയുള്ളവ ഡമ്മി നോട്ടുകളായിരുന്നു. 10, 100, 500, 2000 രൂപയുടെ 5.53 ലക്ഷം വ്യാജ നോട്ടുകളാണ് ബാഗിലുണ്ടായിരുന്നത്. ഇക്കാര്യം ബോധ്യപ്പെട്ടതോടെ മുഖ്യപൂജാരി ദിലീപ് കുമാര്‍ ഗീത പഥകിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഗീതയെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്ത് വരികയാണ്. ഗീതയും ഭര്‍ത്താവും ഇതിന് മുന്‍പും പൂജയുടെ പേരില്‍ ആളുകളെ പറ്റിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഗ്രാമത്തിലെ ഒരു ഭാഗത്ത് നിധിയുണ്ടെന്നും പ്രത്യേക പൂജ നടത്തി അതെവിടെയെന്ന് കണ്ടെത്തി പുറത്തെടുക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. നിധിയുടെ ഒരു പങ്ക് നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ നാട്ടുകാരില്‍ നിന്ന് പണം പിരിച്ചിരുന്നതെന്ന് ഗ്രാമീണര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it