- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌ട്രെച്ചറോ വീല്‍ ചെയറോ ലഭിച്ചില്ല; യുപിയില്‍ ബലാല്‍സംഗത്തിന് ഇരയായ മകളെ ചുമന്ന് നടന്ന് പിതാവ്
അയല്‍വാസിയായ യുവാവ് ബലാല്‍സംഗം ചെയ്തു കാല്‍ തല്ലിയൊടിച്ചതുമൂലം നടക്കാനാവാത്ത 15കാരിയായ മകളെ സ്‌ട്രെച്ചറോ വീല്‍ചെയറോ ലഭിക്കാത്തതിനാല്‍ പിതാവ് ചുമന്ന് കൊണ്ട് ആശുപത്രിയിലേക്ക് പോവുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ലക്‌നോ: ബിജെപിയുടെ യോഗി ആതിഥ്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍നിന്നു ഞെട്ടലുളവാക്കുന്ന നിരവധി വാര്‍ത്തളാണ് അടുത്തിടെ പുറത്തുവന്നത്. അയല്‍വാസിയായ യുവാവ് ബലാല്‍സംഗം ചെയ്തു കാല്‍ തല്ലിയൊടിച്ചതുമൂലം നടക്കാനാവാത്ത 15കാരിയായ മകളെ സ്‌ട്രെച്ചറോ വീല്‍ചെയറോ ലഭിക്കാത്തതിനാല്‍ പിതാവ് ചുമന്ന് കൊണ്ട് ആശുപത്രിയിലേക്ക് പോവുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
അയല്‍വാസിയായ 19കാരന്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മണിക്കൂറുകളോളം ബലാത്സംഗം ചെയ്യുകയും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കാല്‍ തല്ലിയൊടിക്കുകയുമായിരുന്നു. ഈ മാസം 14ന് ഇതു സംബന്ധിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പിറ്റേദിവസം പ്രതിയായ അങ്കിത് യാദവിനെ അറസ്റ്റ് ചെയ്തു ജയിലിലേക്ക് അയക്കുകയും ചെയ്തതായി മര്‍ഹിറ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജിതേന്ദര്‍ ബദൂരിയ പറഞ്ഞു.
മജിസ്‌ട്രേറ്റിന് മുമ്പിലെത്തി മൊഴി നല്‍കിയ ശേഷം 15കാരിയെ വൈദ്യ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് അയച്ചിരുന്നു. ഇവരോടൊപ്പം വനിതാ കോണ്‍സ്റ്റബിളിനേയും അയച്ചിരുന്നു. മൂവരും ജില്ലാ ആശുപത്രി അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഇരകളാക്കപ്പെടുന്നവര്‍ക്കായി പുതുതായി നിര്‍മിച്ച 'വണ്‍ സ്റ്റോപ്പ് സെന്റര്‍' ലേക്ക് ആണ് നേരെ പോയത്.
വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇവിടെനിന്നു പെണ്‍കുട്ടിയെ വനിതാ ആശുപത്രിയിലേക്ക് കൊണ്ടുപോവേണ്ടതുണ്ടായിരുന്നു. എന്നാല്‍, ഇവിടെനിന്ന് സ്‌ട്രെച്ചറോ വീല്‍ചെയറോ ലഭിക്കാത്തത് മൂലം പെണ്‍കുട്ടിയുടെ പിതാവിന് ചുമന്ന് കൊണ്ട് പോവേണ്ടിവന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ തങ്ങള്‍ അന്വേഷണം നടത്തിയതായും പുതുതായി നിര്‍മ്മിച്ച കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്‌ട്രെച്ചറോ വീല്‍ചെയറോ പോലുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അജയ് അഗര്‍വാള്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















