Sub Lead

എബിവിപി യൂനിയനെ തകര്‍ത്തെറിഞ്ഞ് ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത്-ഇടത്-ആദിവാസി സഖ്യത്തിന് മിന്നും വിജയം

ആയിരം വോട്ടുകളുടെ ഭൂരിപക്ഷവുമായി എഎസ്എ, എസ്എഫ്‌ഐ, ഡിഎസ്‌യു, ടിഎസ്എഫ് സഖ്യത്തില്‍ നിന്നുള്ള അഭിഷേക് നന്ദന്‍ പ്രസിഡന്റായി. ഈ സഖ്യത്തിന്റെ തന്നെ ഭാഗമായ എന്‍ ശ്രീചരണ്‍ വൈസ് പ്രസിഡന്റും ഗോപി സ്വാമി ജനറല്‍ സെക്രട്ടറിയുമായി.

എബിവിപി യൂനിയനെ തകര്‍ത്തെറിഞ്ഞ് ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത്-ഇടത്-ആദിവാസി സഖ്യത്തിന് മിന്നും വിജയം
X

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ദലിത്-ഇടത്-ആദിവാസി സഖ്യത്തിന് ഉജ്ജ്വല വിജയം. ത്രികോണ മല്‍സരം നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ എബിവിപി-ഒബിസിഎഫ് സഖ്യ യൂനിയനെ തകര്‍ത്തെറിഞ്ഞാണ് അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഎസ്എ), സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ), ഡിഎസ്‌യു (ദലിത് സ്റ്റുഡന്റസ് യുനിയന്‍), ടി.എസ്.എഫ് (ട്രൈബല്‍ സ്റ്റുഡന്റസ് ഫെഡറേഷന്‍) എന്നീ സംഘടനകളുടെ സഖ്യം വിജയക്കൊടി നാട്ടിയത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത് ഇന്നു രാത്രിയോടെയാണ്.

ആയിരം വോട്ടുകളുടെ ഭൂരിപക്ഷവുമായി എഎസ്എ, എസ്എഫ്‌ഐ, ഡിഎസ്‌യു, ടിഎസ്എഫ് സഖ്യത്തില്‍ നിന്നുള്ള അഭിഷേക് നന്ദന്‍ പ്രസിഡന്റായി. ഈ സഖ്യത്തിന്റെ തന്നെ ഭാഗമായ എന്‍ ശ്രീചരണ്‍ വൈസ് പ്രസിഡന്റും ഗോപി സ്വാമി ജനറല്‍ സെക്രട്ടറിയുമായി.

ഒബിസിഎഫ്, എസ്എല്‍വിഡി പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന എബിവിപി കനത്ത പരാജയം ഏറ്റുവാങ്ങി. എന്‍എസ്‌യുഐയില്‍ നിന്നും രാജി വെച്ച് എബിവിപി സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഫാനി കൃഷ്ണയ്ക്ക് ആയിരത്തില്‍ താഴെ മാത്രം വോട്ടുകളാണ് ലഭിച്ചത്.

മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയം ഉയര്‍ത്തികൊണ്ട് മല്‍സരിച്ച എംഎസ്എഫ് ഫ്രട്ടേണിറ്റി സംഖ്യം ഇവിടെ മല്‍സര രംഗത്തുണ്ടായിരുന്നു.പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിച്ച മുഹമ്മദ് ഷമീം 382 വോട്ടുകളും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിച്ച ജിയാദ് ഹുസൈന്‍ 500 വോട്ടുകളും നേടി ശക്തി തെളിയിച്ചു.സംഘ് പരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിനെതിരായ സഖ്യത്തില്‍ മുസ്‌ലിം കക്ഷികളെ കൂടെ നിര്‍ത്താന്‍ സാധിക്കില്ലെന്ന ഇടതു പാര്‍ട്ടികളുടെ നിലപാടിനെ തുടര്‍ന്നാണ്, അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ഭാഗമായി നിന്നിരുന്ന മുസ്‌ലിം സംഘടനകള്‍ സ്വന്തമായി സഖ്യമുണ്ടാക്കി മത്സരത്തിനിറങ്ങിയത്.

Next Story

RELATED STORIES

Share it