- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചട്ടങ്ങള്‍ മറികടന്ന് സിപിഎം അനുഭാവികളായ ബോഡി ബില്‍ഡര്‍മാരെ പോലിസില്‍ എടുത്ത നിയമനം റദ്ദാക്കണം: എം എം താഹിര്‍

തിരുവനന്തപുരം: കായിക ക്ഷമത പരീക്ഷ ഒഴിവാക്കിയും ചട്ടങ്ങള്‍ മറികടന്നും സിപിഎം അനുഭാവികളായ ബോഡിബില്‍ഡര്‍മാരെ ഇന്‍സ്പെക്ടര്‍മാരായി നിയമിച്ച നടപടി റദ്ദാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. നേരത്തെ ഇവരെ നിയമിക്കാനുള്ള നീക്കം വിവാദമായതോടെ കായിക ക്ഷമത പരീക്ഷ ഏര്‍പ്പെടുത്തിയെങ്കിലും ഒരാള്‍ പങ്കെടുക്കാതിരിക്കുകയും മറ്റൊരാള്‍ പരാജയപ്പെടുകയും ആണ് ചെയ്തത്. എന്നിട്ടും ഉന്നതതല ഇടപെടലിനെ തുടര്‍ന്ന് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സായുധസേന ഹെഡ് ക്വാട്ടേഴ്സ് എഡിജിപി ഇവര്‍ക്ക് വേണ്ടി നിയമന ഉത്തരവിറക്കി. സ്പോര്‍ട്സ് ക്വാട്ടയില്‍ ആണ് നിയമനം എന്നാണ് ന്യായീകരണം. എന്നാല്‍ ബോഡി ബില്‍ഡിംഗ് സ്പോര്‍ട്സ് ക്വാട്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് സ്പോര്‍ട്സ് ക്വാട്ട നിയമനം പാടില്ലെന്നും ഉത്തരവുണ്ട്. പോലീസ് നിയമനത്തിനുള്ള പ്രായപരിധി 25 ആണെന്നിരിക്കെ 40 ഉം 38 ഉം വയസ്സുള്ള പാര്‍ട്ടി അനുഭാവികള്‍ക്ക് വേണ്ടി മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി. ലോങ്ങ് ജമ്പില്‍ അഭിമാന നേട്ടങ്ങള്‍ കൊയ്ത ഒളിംപ്യന്‍ എം ശ്രീശങ്കറും രാജ്യാന്തര ഫുട്ബോള്‍ താരം അനസ് എടത്തൊടികയും നല്‍കിയ ജോലി അപേക്ഷകള്‍ പ്രായപരിധിയും മറ്റു മാനദണ്ഡങ്ങളും പറഞ്ഞ് തള്ളിയ അതേ ആഭ്യന്തര വകുപ്പാണ് പാര്‍ട്ടിക്കുവേണ്ടി പിന്‍വാതില്‍ നിയമനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















