Sub Lead

ഇസ്രായേല്‍ സെറ്റില്‍മെന്റുകള്‍ ആക്രമിച്ചതായി ഹിസ്ബുല്ല

ഇസ്രായേല്‍ സെറ്റില്‍മെന്റുകള്‍ ആക്രമിച്ചതായി ഹിസ്ബുല്ല
X

ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെ തിരിച്ചടിച്ച് ഹിസ്ബുല്ല. ഇസ്രായേല്‍ സെറ്റില്‍മെന്റുകള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. സെറ്റില്‍മെന്റുകള്‍ ആക്രമിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേലിനെതിരായ ആക്രമണം തുടരുമെന്ന് ഹിസ്ബുല്ല നേതാക്കള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അതേസമയം, ലബ്‌നാനില്‍ സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണവും ശക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ ലബ്‌നാനില്‍ മരണസംഖ്യ 687 ആയി ഉയര്‍ന്നു. മാര്‍ച്ച് രണ്ട് മുതലാണ് ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചത്. ഇതുവരെ 687 പേര്‍ കൊല്ലപ്പെട്ടതായി ലബ്‌നാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി പോള്‍ മോര്‍ക്കോസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ 98 കുട്ടികളും 52 സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് മോര്‍ക്കോസ് പറഞ്ഞു.

ഫെബ്രുവരി 28ന് ഇസ്രായേല്‍-യുഎസ് സംയുക്ത സേന ഇറാനില്‍ ആക്രമണം തുടങ്ങിയതിന് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ലബ്‌നാനിലെ ഹിസ്ബുല്ല ഇറാന് പിന്തുണയുമായി എത്തിയിരുന്നു.

Next Story

RELATED STORIES

Share it