Sub Lead

ഉന്നാവോ ബലാത്സംഗ കേസ്: പൊള്ളലേറ്റ യുവതി ജീവന് വേണ്ടി ഓടിയത് ഒരുകിലോമീറ്റര്‍

ആരുടെയും സഹായം ലഭിക്കാതെ വന്നതോടെ രക്ഷപ്പെടാനായി പെണ്‍കുട്ടി തന്നെ 112 ല്‍ വിളിച്ച് നടന്ന സംഭവം പോലിസിനെ അറിയിക്കുകയായിരുന്നു.

ഉന്നാവോ ബലാത്സംഗ കേസ്:   പൊള്ളലേറ്റ യുവതി ജീവന് വേണ്ടി ഓടിയത് ഒരുകിലോമീറ്റര്‍
X
ഉന്നാവോ: ബലാത്സംഗത്തിന് ഇരയായ ഉന്നാവോ പെണ്‍കുട്ടി ജീവന്‍ രക്ഷിക്കാന്‍ ഓടിയത് ഒരു കിലോമീറ്ററോളം ദൂരമെന്ന് ദൃക്‌സാക്ഷികള്‍. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തവര്‍ തന്നെ തീ കൊളുത്തിയപ്പോഴാണ് ജീവന് വേണ്ടി ഓടിയത്. അഞ്ച് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. തീ ആളിപടരുമ്പോഴും യുവതിക്ക് അസാധാരണ ധൈരമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വിവരിച്ചു.

ശരീരത്തില്‍ തീപടരുമ്പോഴും മൊബൈലില്‍ രക്ഷാനമ്പറിലേക്കു വിളിക്കാനുള്ള മനോധൈര്യം പെണ്‍കുട്ടി കാട്ടിരുന്നു. പൊള്ളലേറ്റ ശരീരവുമായി ഓടിയ പെണ്‍കുട്ടി വീടിനു വെളിയില്‍ ജോലി ചെയ്യികയായിരുന്ന ഒരാളോട് തന്റെ ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ചെന്ന് സിന്ദുപിരിലെ ഗ്രാമീണര്‍ പറഞ്ഞതായി ഇന്ത്യ ടുഡൈ റിപോര്‍ട്ട് ചെയ്തു.

ആരുടെയും സഹായം ലഭിക്കാതെ വന്നതോടെ രക്ഷപ്പെടാനായി പെണ്‍കുട്ടി തന്നെ 112 ല്‍ വിളിച്ച് നടന്ന സംഭവം പോലിസിനെ അറിയിക്കുകയായിരുന്നു. അഞ്ചുപേരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നും കത്തി കൊണ്ട് കുത്തിയ ശേഷം തീ കൊളുത്തിയതായും ആക്രമിക്കപ്പെട്ട യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിരുന്നു.

പോലിസെത്തിയാണ് യുവതിയെ ആംബുലന്‍സില്‍ ലക്‌നോവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 90 ശതമാനത്തില്‍ അധികം പൊള്ളലേറ്റ നിലയിലാണ് യുവതി. ഉന്നാവോ ആശുപത്രിയിലും പിന്നീട് ലക്‌നോ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാല്‍ ഡല്‍ഹിയിലേക്ക് മാറ്റി. വെന്റിലേറ്റര്‍ സഹായത്തോടെയാണ് പെണ്‍കുട്ടി നിലവില്‍ കഴിയുന്നത്. രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്നും ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ സുനില്‍ ഗുപ്ത പറഞ്ഞു.


Next Story

RELATED STORIES

Share it