Latest News

ബൊളാങ്കിറില്‍ ദളിത് കോളനിയില്‍ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു

ബൊളാങ്കിറില്‍ ദളിത് കോളനിയില്‍ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു
X

ബൊളാങ്കിര്‍: ഒഡീഷയിലെ ബൊളാങ്കിര്‍ ജില്ലയില്‍ ദളിത് വിഭാഗങ്ങള്‍ താമസിക്കുന്ന കോളനിയിലേക്കുള്ള വൈദ്യുതികുടിവെള്ള വിതരണം വിച്ഛേദിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടതായും, തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനരഹിതമായതോടെ പ്രദേശം ഇരുട്ടിലായതായും കോളനി നിവാസികള്‍ അറിയിച്ചു.

ജാതി വിവേചനമാണ് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നതിനുള്ള കാരണമെന്നാരോപിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തുന്നത്. മറ്റു പ്രദേശങ്ങളിലേക്ക് വൈദ്യുതിയും വെള്ളവും സാധാരണ പോലെ ലഭിക്കുന്നുവെന്നും, തങ്ങള്‍ക്കുമാത്രമാണ് ഇത് നിഷേധിക്കപ്പെടുന്നതെന്നും അവര്‍ ആരോപിച്ചു. തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രാത്രിയില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും, കടുത്ത ചൂടിനിടെ കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുകയാണെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കാന്താബഞ്ചി തഹസില്‍ദാര്‍ ബിശ്‌നാഥ് ഖല്‍ഖോ അറിയിച്ചു. പ്രത്യേക സംഘം ഉടന്‍ പ്രദേശം സന്ദര്‍ശിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it