Latest News

എഐ ഒരിക്കലും മനുഷ്യന്റെ കഴിവുകളെ മാറ്റിസ്ഥാപിക്കുന്ന ഒന്നാവരുതെന്ന് യുഎന്‍

എഐ ഒരിക്കലും മനുഷ്യന്റെ കഴിവുകളെ മാറ്റിസ്ഥാപിക്കുന്ന ഒന്നാവരുതെന്ന് യുഎന്‍
X

ന്യൂഡല്‍ഹി: എഐ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിച്ച് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. എഐ ഒരിക്കലും മനുഷ്യന്റെ കഴിവുകളെ മാറ്റിസ്ഥാപിക്കുന്ന ഒന്നാവരുതെന്നും അത് മനുഷ്യന്റെ കഴിവുകളെ വര്‍ധിപ്പിക്കാനുള്ള സപ്ലിമെന്റായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഐ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മനുഷ്യന്റെ കഴിവുകളിലായിരിക്കണം എഐ നിക്ഷേപം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എഐ എല്ലാവരുടെയും സുരക്ഷക്കാനുള്ളതായിരിക്കണെമെന്നും ചൂഷണം, ദുരുപോയാഗം ക്രിത്രിമത്വം എന്നിവയില്‍ നിന്നു സംരക്ഷണം നല്‍കുന്നതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയ കുട്ടികളില്‍ ചെലുത്തുന്ന ദോഷകരമായ ഫലങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരു കുട്ടിയും എഐയുടെ പരീക്ഷണ വിഷയമായി തീരരുതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ സംരക്ഷിക്കാനുള്ള ഗുട്ടെറസിന്റെ ആഹ്വാനത്തെ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഏറ്റെടുത്തു. എഐ, ഡിജിറ്റല്‍ ദുരുപയോഗം എന്നിവയില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണവും തങ്ങളുടെ ജി 7 മുന്‍ഗണനകളില്‍ ഒന്നായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it