Latest News

ബാങ്ക് തട്ടിപ്പ് കേസില്‍ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ്

ബാങ്ക് തട്ടിപ്പ് കേസില്‍ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ്
X

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ്. അടുത്ത വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ മാസം 2 സമന്‍സ് ഇ ഡി അയച്ചിരുന്നുവെങ്കിലും ഹാജരാകാന്‍ അനില്‍ അംബാനി തയ്യാറായിരുന്നില്ല. റിലയന്‍സുമായി ബന്ധപ്പെട്ട മറ്റ് കമ്പനികളുടെ പേരില്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുകയും അത് വകമാറ്റി ചിലവഴിച്ചു എന്നുമാണ് ഇ ഡിയുടെ ആരോപണം. നാല്പതിനായിരം കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസാണ് ചുമത്തിയിരിക്കുന്നത്.

അനില്‍ അംബാനിയുടെ പങ്കാളി ടീന അംബാനിയ്ക്കും ഇ ഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിനുപിന്നാലെയാണ് വീണ്ടും ഒരു സമന്‍സ് കൂടി ഇ ഡി അയച്ചിരിക്കുന്നത്.

അതേസമയം, സിബിഐ - ഇ ഡി അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് മുകേഷ് അംബാനി സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.നിരവധി ബാങ്കുകളുടെ പരാതിയില്‍ അനില്‍ അംബാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടക്കുകയും കോടികളുടെ തട്ടിപ്പുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശപ്രകാരം എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്തുകയും 12,000 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്തത്.

Next Story

RELATED STORIES

Share it