- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാറുകളുടെ സമയദൈര്‍ഘ്യം വര്‍ധിപ്പിച്ച നടപടി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എം എം താഹിര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 12 മണി വരെ നീട്ടിയ സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. നിലവില്‍ 12 മണിക്കൂര്‍ പ്രവര്‍ത്തന സമയം എന്നത് 14 മണിക്കൂര്‍ ആക്കി വര്‍ധിപ്പിച്ചിരിക്കുന്നു. അധികം ഫീസ് അടച്ചാല്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് പുലര്‍ച്ചെ മൂന്നുമണിവരെ പ്രവര്‍ത്തിക്കാം എന്നും വിജ്ഞാപനത്തിലുണ്ട്. ടൂറിസത്തിന്റെ പേര് പറഞ്ഞാണ് മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയുടെ അനുമതിയോടെ നികുതി വകുപ്പ് വിജ്ഞാപനമിറക്കിയത്. ബാറുടമകളുടെ സംഘടന നല്‍കിയ അപേക്ഷ അപ്പാടെ പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കും എന്ന പ്രഖ്യാപനത്തിലൂടെ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയാണ്. ദിനേന കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഘര്‍ഷങ്ങള്‍, കൊലപാതകങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, വാഹനാപകടങ്ങള്‍ എന്നിവയുടെ മുഖ്യകാരണം മദ്യാസക്തി ആണെന്നിരിക്കെ അര്‍ദ്ധരാത്രി വരെ ബാറുകള്‍ തുറന്നു വയ്ക്കാനുള്ള അനുമതി നല്‍കിയതിലൂടെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ അരാജകത്വത്തിലേക്ക് എടുത്തെറിയുകയാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















