Latest News

വയോധികയെ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ഇരുമ്പ് പെട്ടിയില്‍ നിന്ന്

വയോധികയെ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ഇരുമ്പ് പെട്ടിയില്‍ നിന്ന്
X

ചണ്ഡീഗഡ്: പഞ്ചാബിലെ ഹോഷിയാപൂര്‍ ജില്ലയിലെ ചബ്ബേവല്‍ പ്രദേശത്തെ ഭാം ഗ്രാമത്തില്‍ 99 വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം ഇരുമ്പ് പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഒറ്റയ്ക്ക് താമസിച്ചിരുന്ന ജോഗീന്ദര്‍ കൗര്‍ ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകുന്നേരം വീട്ടില്‍ പാലുമായി എത്തിയ വ്യക്തി വാതില്‍ക്കല്‍ വച്ച പാല്‍ക്കുപ്പി മാറ്റാത്തത് ശ്രദ്ധയില്‍പ്പെട്ടതോടെ അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൃദ്ധയുടെ മൃതദേഹം വീട്ടിനുള്ളിലെ ഇരുമ്പ് പെട്ടിയില്‍ കണ്ടെത്തിയത്. വയോധികയുടെ തലയ്ക്ക് ഗുരുതരമായ പരിക്കുകളുണ്ടായിരുന്നുവെന്ന് പോലിസ് അറിയിച്ചു.

മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പോലിസിന്റെ നിഗമനം. സംഭവത്തില്‍ ഇതേ ഗ്രാമവാസിയായ ഡാനിയേല്‍ എന്നയാള്‍ക്കെതിരേ ചബ്ബേവല്‍ പോലിസ് സ്‌റ്റേഷന്‍ കേസെടുത്തിട്ടുണ്ട്. ഇയാള്‍ നിലവില്‍ ഒളിവിലാണെന്ന് പോലിസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 103 (കൊലപാതകം), സെക്ഷന്‍ 331(3) (കവര്‍ച്ചയ്ക്കായി അതിക്രമിച്ചു കയറല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ ശക്തമാക്കിയതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it