Latest News

ഹമാസ് ഇവിടെ വരുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രശ്നം ഇല്ല: വിവാദ സിനിമ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖര്‍

ഹമാസ് ഇവിടെ വരുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രശ്നം ഇല്ല: വിവാദ സിനിമ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖര്‍
X

തിരുവനന്തപുരം: വിവാദ സിനിമ കേരള സ്റ്റോറിയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കില്‍ കേരള സ്റ്റോറി സിനിമ കാണേണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ലവ് ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും ഹമാസ് ഇവിടെ വരുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രശ്നം ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കഴിഞ്ഞ പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഹമാസിനെ വിളിച്ചുവരുത്തി സ്വീകരിക്കുകയാണ്. എന്നാല്‍ മൂക്കിന് മുന്‍പില്‍ നടക്കുന്ന ലവ് ജിഹാദുകളെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it