- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോന്നി മെഡിക്കല്‍ കോളജില്‍ ചികില്‍സ പിഴവെന്ന് പരാതി; ശസ്ത്രക്രിയക്ക് പിന്നാലെ 14കാരന്റെ ഒടിഞ്ഞ കൈ വളഞ്ഞുപോയി

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജില്‍ ചികില്‍സ പിഴവെന്ന് പരാതി. 14 കാരന്റെ ഒടിഞ്ഞ കൈക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കൈ വളഞ്ഞുപോയെന്ന് പരാതി. ചികില്‍സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലിസില്‍ പരാതി നല്‍കി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന്‍ തന്‍സീര്‍ എസിനാണ് ദുരവസ്ഥ. ഒടിഞ്ഞ കൈയ്യില്‍ നവംബറില്‍ ശസ്ത്രക്രിയ നടത്തി. പിന്നാലെ പ്ലാസ്റ്റര്‍ ഇട്ടു. രണ്ടരമാസം ചികില്‍സ നല്‍കി. ഒടുവില്‍ കൈ വളഞ്ഞു പോയെന്ന് കുടുംബത്തിന്റെ ആക്ഷേപം.
ഈ മാസം 2 ന് പ്ലാസ്റ്റര്‍ മാറ്റിയപ്പോള്‍ കൈ വളഞ്ഞു പോയെന്നാണ് പരാതി. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. നവംബര്‍ 15നാണ് വീണ് കൈ ഒടിഞ്ഞ 14കാരന്‍ കോന്നി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം പ്ലാസറ്റര്‍ ഇട്ട് രണ്ട് മാസത്തോളം നടന്നു. പ്ലാസ്റ്റര്‍ ഈ മാസം ഊരിയപ്പോഴാണ് കൈയില്‍ വളവ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുടര്‍ ചികില്‍സ നല്‍കുകയായിരുന്നു.
കൈ വളഞ്ഞ് പോകാന്‍ കാരണം കോന്നി മെഡിക്കല്‍ കോളജിലെ ചികില്‍സാ പിഴവാണെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചികില്‍സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മാത്രമാണ് ആശുപത്രി സൂപ്രണ്ട് നല്‍കുന്ന വിശദീകരണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















