Latest News

ആദിവാസി യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

ആദിവാസി യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം
X

കൊല്ലം: കുളത്തൂപ്പുഴ ചോഴിയക്കോട് ആദിവാസി യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചോഴിയക്കോട് ഒരേക്കറില്‍ ശാന്ത വീട്ടില്‍ സജിനെ (30) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികളായ ബന്ധുക്കള്‍ ഉള്ളില്‍ കടന്ന് പരിശോധിച്ചപ്പോഴാണ് സജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.കോട്ടയം മുണ്ടക്കയം സ്വദേശിയായിരുന്ന സജിന്‍, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഒരേക്കര്‍ ഭൂമി ലഭിച്ചതോടെയാണ് കുളത്തൂപ്പുഴ ചോഴിയക്കോട് സ്ഥിരതാമസമാക്കിയത്. കഴിഞ്ഞ കുറച്ചുനാളുകളായി കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് സജിന്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. പോലിസ് അന്വേഷണം തുടങ്ങി.

Next Story

RELATED STORIES

Share it