Latest News

പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു
X

തിരുവനന്തപുരം: പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നില്‍ക്കെയാണ് പി കെ ശശി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നത്. കെടിഡിസിയുടെ മാനേജിങ് ഡയറക്ടര്‍ക്ക് രാജിക്കത്ത് കൈമാറി. സിപിഎമ്മുമായിഅഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് രാജി.

അതേസമയം, പി കെ ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു എന്ന റിപോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍ രാജി വ്യക്തിപരമെന്നാണ് പി കെ ശശി പ്രതികരിച്ചത്.

ഷൊർണൂർ മുൻ എംഎൽഎയായ അദ്ദേഹം നിലവിൽ പാർട്ടി ബ്രാഞ്ച് അംഗം മാത്രമാണ്. രണ്ട് തവണ പാർട്ടി അച്ചടക്ക നടപടിയ്‌ക്ക് അദ്ദേഹം വിധേയനായിരുന്നു. സിപിഎം പ്രാദേശിക നേതൃത്വം നേരത്തെതന്നെ അദ്ദേഹത്തെ കെടിഡിസി ചെയർമാൻ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം അത് ചെയ്‌തിരുന്നില്ല.

Next Story

RELATED STORIES

Share it