Latest News

റമദാന്‍ മാസത്തില്‍ ഡല്‍ഹിയിലെ എല്ലാ മദ്യശാലകളും അടച്ചിടണമെന്ന് എഐഎംഐഎം നേതാവ് ഷോയിബ് ജമായ്

റമദാന്‍ മാസത്തില്‍ ഡല്‍ഹിയിലെ എല്ലാ മദ്യശാലകളും അടച്ചിടണമെന്ന് എഐഎംഐഎം നേതാവ് ഷോയിബ് ജമായ്
X

ന്യൂഡല്‍ഹി: റമദാന്‍ മാസത്തില്‍ ഡല്‍ഹിയിലെ എല്ലാ മദ്യശാലകളും അടച്ചിടണമെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് ഷോയിബ് ജമായ് . വിശുദ്ധ റമദാന്‍ മാസത്തില്‍ ഡല്‍ഹിയിലെ എല്ലാ മദ്യശാലകളും അടച്ചിടണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

പൊതുസ്ഥലങ്ങളിലെ മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിക്കണം. സാവാന്‍ മാസത്തില്‍ സസ്യേതര കടകള്‍ അടച്ചിട്ട് നിങ്ങള്‍ ബഹുമാനം ആവശ്യപ്പെടുകയാണെങ്കില്‍, നമ്മുടെ പുണ്യമാസത്തെയും നിങ്ങള്‍ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റമദാന്‍ മാസത്തില്‍, മുസ്ലീങ്ങള്‍ പുലര്‍ച്ചെ മുതല്‍ പ്രദോഷം വരെ ഉപവസിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നു. ഈ മാസം കാരുണ്യത്തിന്റെ (റഹ്‌മത്ത്), മാഫിറത്ത് (ക്ഷമ), നജാത്ത് (രക്ഷ) മാസമായി കണക്കാക്കപ്പെടുന്നു. ആളുകള്‍ ദരിദ്രര്‍ക്ക് ദാനം ചെയ്യുന്നു, തറാവീഹ് നമസ്‌കാരങ്ങള്‍ നടത്തുന്നു, ഖുര്‍ആന്‍ പൂര്‍ത്തിയാക്കുന്നു. ഈ മാസം ദാനധര്‍മ്മത്തിനും സാമൂഹിക ഐക്യത്തിനും പ്രാധാന്യം നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it