Sub Lead

ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക; ഇരകളും വേട്ടക്കാരും തുല്യരല്ല; എസ്ഡിപിഐ പാലക്കാട് ജില്ല റാലിയും പൊതുസമ്മേളനവും നാളെ

മുസ്‌ലിംകള്‍, ക്രൈസ്തവര്‍, ആദിവാസികള്‍, ദലിതുകള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല ജനവിഭാഗങ്ങളെയെല്ലാം അക്രമിച്ചും വേട്ടയാടിയും ഹിംസാത്മക ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുകയാണ്.

ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക; ഇരകളും വേട്ടക്കാരും തുല്യരല്ല;  എസ്ഡിപിഐ പാലക്കാട് ജില്ല റാലിയും പൊതുസമ്മേളനവും നാളെ
X

പാലക്കാട്: രാജ്യത്ത് ബിജെപിയുടെ വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല എന്ന പ്രമേയമുയര്‍ത്തി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) 10 മുതല്‍ 31 വരെ സംസ്ഥാനമൊട്ടുക്കും സംഘടിപ്പിക്കുന്ന പ്രചരണ പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ നടക്കുന്ന പ്രചരണ പരിപാടികകള്‍ മെയ് 10 നാളെ വൈകീട്ട് 4ന് റാലിയും പൊതുസമ്മേളനത്തോടെയും പത്തിരിപ്പാലയില്‍ വെച്ച് തുടക്കം കുറിക്കുമെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം പാലക്കാട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

1925ല്‍ രൂപീകൃതമായ ആര്‍എസ്എസ്സിന് രാജ്യവ്യാപകമായി വംശീയ ഉന്മൂലന കലാപത്തിന്റെയും അക്രമങ്ങളുടെ ചരിത്രം മാത്രമാണ് പറയാനുള്ളത്. രാഷ്ട്രപിതാവിന്റെ രക്തക്കറ പേറുന്ന സംഘപരിവാരം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. കേന്ദ്രഭരണം കൈക്കലാക്കിയതു മുതല്‍ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും സമ്പൂര്‍ണമായി അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വിമര്‍ശിക്കുന്നവരെ തോക്കിന്‍ കുഴലിലൂടെയും തടവറകളിലടച്ചും നിശബ്ദമാക്കുകയാണ്. മുസ്‌ലിംകള്‍, ക്രൈസ്തവര്‍, ആദിവാസികള്‍, ദലിതുകള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല ജനവിഭാഗങ്ങളെയെല്ലാം അക്രമിച്ചും വേട്ടയാടിയും ഹിംസാത്മക ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുകയാണ്.

ആഘോഷങ്ങളെ പോലും അക്രമത്തിനും വംശഹത്യക്കുമുള്ള അവസരമായി വിനിയോഗിക്കുകയാണ്. അവസാനമായി ന്യൂനപക്ഷ വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളില്‍ കടന്നു കയറി വീടുകളും ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തെറിയുകയാണ്. ഇത്തരത്തില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളുടെ പേടിസ്വപ്‌നമായി മാറിയിരിക്കുന്ന ആര്‍എസ്എസ്സിനെയും അവരുടെ അക്രമത്തിന് ഇരയാകുന്നവരെയും സമീകരിക്കാനുള്ള ശ്രമം ഏറെ അപകടകരമായി വര്‍ധിച്ചു വരികയാണ്.

ഈ പശ്ചാത്തലത്തിലാണ് വേട്ടക്കാരും ഇരകളും തുല്യരല്ല എന്നു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും അക്രമികള്‍ക്കെതിരായി ജനാധിപത്യ ചെറുത്തുനില്‍പ്പിന് പൗരസമൂഹത്തെ ഐക്യപ്പെടുത്തുന്നതിനായി എസ്ഡിപിഐ സംസ്ഥാന വ്യാപകമായി കാംപയിന്‍ നടത്തുന്നത്. കാംപയിന്റെ ഭാഗമായി മണ്ഡലം തലങ്ങളില്‍ പൊതുസമ്മേളനങ്ങള്‍, ലഘുലേഖ വിതരണം, ഹൗസ് കാംപയിന്‍, പോസ്റ്റര്‍ പ്രചാരണം ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ നടക്കും.

സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ആര്‍എസ്എസ്സിനെയും എസ്ഡിപിഐയെയും സമീകരിക്കാന്‍ നടത്തുന്ന അമിതാവേശത്തെ പ്രചരണ കാംപയിനില്‍ തുറന്നുകാണിക്കും

പ്രസ്തുത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി നിര്‍വ്വവിക്കും. ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം, അധ്യക്ഷത വഹിക്കും, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി സ്വാഗതം പറയും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് മറ്റ് സംസ്ഥാന ജില്ലാ നേതാക്കള്‍ സംസാരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഷെഹീര്‍ ചാലിപ്പുറം (ജില്ലാ പ്രസിഡന്റ്), അലവി കെ ടി (ജില്ലാ ജനറല്‍ സെക്രട്ടറി), ടി എ ത്വാഹിര്‍ (മണ്ഡലം പ്രസിഡണ്ട് ഒറ്റപ്പാലം) സംബന്ധിച്ചു.

Next Story

RELATED STORIES

Share it