മലപ്പുറത്ത് ലീഗ്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പരുക്കേറ്റ ജംഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റു രണ്ടുപേരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മലപ്പുറത്ത് ലീഗ്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

മലപ്പുറം: തിരൂരിന് സമീപം പറവണ്ണയില്‍ മൂന്ന് ലീഗ്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നിവര്‍ക്കാണ് ഇന്നലെ രാത്രി വെട്ടേറ്റത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ അക്രമി സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സ്വിഫ്റ്റ് കാറിലായിരുന്നു അക്രമികളെത്തിയത്. പരുക്കേറ്റ ജംഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റു രണ്ടുപേരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

RELATED STORIES

Share it
Top