Sub Lead

കോഴിക്കോട് നഗരത്തില്‍ എംഡിഎംഎയും കഞ്ചാവുമടക്കം യുവതിയും യുവാവും അറസ്റ്റില്‍

കോഴിക്കോട് നഗരത്തില്‍ എംഡിഎംഎയും കഞ്ചാവുമടക്കം യുവതിയും യുവാവും അറസ്റ്റില്‍
X

കോഴിക്കോട്: എംഡിഎംഎയും കഞ്ചാവുമടക്കമുള്ള ലഹരിവസ്തുക്കളുമായി കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ നിന്നും യുവതിയും യുവാവും അറസ്റ്റില്‍. മലാപ്പറമ്പ് സ്വദേശി പാലുണ്ണിയില്‍ അക്ഷയ് (24), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി പാടിയില്‍ ജെ ജാസ്മിന്‍ (26) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് അസി. കമീഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘം മെഡി. കോളജിനു സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ഇവരില്‍നിന്ന് അര ഗ്രാമിലധികം എംഡിഎംഎയും 100 ഗ്രാം കഞ്ചാവും സിറിഞ്ചുകളുമാണ് കണ്ടെടുത്തത്.

കൊച്ചിയില്‍ തുണിക്കട ജീവനക്കാരിയാണ് യുവതിയെന്ന് പോലിസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കൊച്ചിയില്‍നിന്നാണ് മയക്കുമരുന്ന് എത്തിച്ചത് എന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. എസ്‌ഐമാരായ എ രമേഷ്‌കുമാര്‍, വി വി. ദീപ്തി എന്നിവരടങ്ങിയ സംഘമാണ് ലോഡ്ജില്‍ റെയ്ഡ് നടത്തിയത്.

Next Story

RELATED STORIES

Share it