Sub Lead

സ്‌കൂട്ടറില്‍ കടത്തിയ 85 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

ചാലക്കുടി പോലിസാണ് വാഹന പരിശോധനക്കിടെ പ്രതികളെ പിടികൂടിയത്. മേലൂര്‍ മുള്ളന്‍പാറ തോട്ടാപ്പിള്ളി ജൂവല്‍(22), ചാലക്കുടി മാളക്കാരന്‍ ആഗ്‌നല്‍ (21)എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നു 85കിലോ കഞ്ചാവ് പിടിച്ചെടുത്തു.

സ്‌കൂട്ടറില്‍ കടത്തിയ 85 കിലോ   കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍
X

തൃശൂര്‍: സ്‌കൂട്ടറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ തൃശൂരിലെ ചാലക്കുടിയില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ചാലക്കുടി പോലിസാണ് വാഹന പരിശോധനക്കിടെ പ്രതികളെ പിടികൂടിയത്. മേലൂര്‍ മുള്ളന്‍പാറ തോട്ടാപ്പിള്ളി ജൂവല്‍(22), ചാലക്കുടി മാളക്കാരന്‍ ആഗ്‌നല്‍ (21)എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നു 85കിലോ കഞ്ചാവ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം വൈകീട്ട് ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. എസ്എച്ച്ഒ കെഎസ് സന്ദീപ്, എസ്‌ഐമാരായ എംഎസ് ഷാജന്‍, സിവി ഡേവിസ്, എഎസ്‌ഐ സതീശന്‍, സീനിയര്‍ സിപിഒ ഷിജു പൂലാനി, സിപിഒ ഷാജു എന്നിവരായിരുന്നു സംഘത്തില്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it