വീണ്ടും കലാപത്തിന് കോപ്പ്കൂട്ടി ആര്‍എസ്എസ്; ആലപ്പുഴയിയില്‍ വടിവാളുമായി രണ്ട് ആര്‍എസ്എസ്സുകാര്‍ പിടിയില്‍
നിരവധി കേസുകളില്‍ പ്രതിയും വിദ്വേഷ പ്രചാരണങ്ങളിലൂടെ കുപ്രസിദ്ധനായ പ്രതീഷ് വിശ്വനാഥിന്റെ സന്തത സഹജാരിയുമായ സുമേഷ് എന്ന ബിറ്റു, ശ്രീനാഥ് എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്.

ആലപ്പുഴ: ആലപ്പുഴയിയില്‍ വടിവാളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നാട്ടുകാരുടെ പിടിയില്‍.നിരവധി കേസുകളില്‍ പ്രതിയും വിദ്വേഷ പ്രചാരണങ്ങളിലൂടെ കുപ്രസിദ്ധനായ പ്രതീഷ് വിശ്വനാഥിന്റെ സന്തത സഹജാരിയുമായ സുമേഷ് എന്ന ബിറ്റു, ശ്രീനാഥ് എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്.എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ വധിച്ച പ്രദേശത്ത് നിന്ന് നൂറ് മീറ്റര്‍ മാത്രം മാറിയാണ് സംഭവം.
മണ്ണഞ്ചേരി അമ്പലക്കടവില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് മാരകായുധവുമായി സംഘം പിടിയിലായത്.
സംശയാസ്പദമായ രീതിയില്‍ കണ്ട സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ജനങ്ങള്‍ സംഘടിച്ച് പിടികൂടി നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്.
റമദാന്‍ മാസത്തില്‍ രാത്രി പ്രാര്‍ത്ഥന കഴിഞ്ഞു പോകുന്ന വിശ്വാസികളെ ആക്രമിക്കുകയായിരുന്നും ഇവരുടെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്തെ വീണ്ടും കലുഷിതമാക്കാനുള്ള ആര്‍എസ്എസ്സ് ഗൂഢാലോചനയുടെ ഭാഗമാണ് വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി സംഘം എത്തിയതെന്നും സംഭവത്തില്‍ പോലിസ് കൃത്യമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നും എസ്ഡിപിഐ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജയരാജ് ആവശ്യപ്പെട്ടു.
RELATED STORIES
ഭിന്നശേഷി സംവരണം: മുസ്ലിംകളുടെ ഉദ്യോഗപങ്കാളിത്തം കുറയ്ക്കാനുള്ള...
29 July 2022 1:44 PM GMTമനം കവര്‍ന്ന് വട്ടത്തില്‍ വെള്ളച്ചാട്ടം; പ്രകൃതിസൗന്ദര്യത്തിന്റെ...
30 Jun 2022 12:05 PM GMTപ്രളയത്തില്‍ നിന്ന് കരകയറുമ്പോള്‍ ബാങ്കുകളുടെ ജപ്തി നോട്ടീസ്;...
29 May 2022 3:26 PM GMTകല്ലറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മതിയായ ഡോക്ടര്‍മാരില്ല;...
28 April 2022 7:48 AM GMTവനാതിര്‍ത്തിയിലെ കുപ്രസിദ്ധ സുമതി വളവ് മറയാക്കി ടാങ്കര്‍ലോറിയില്‍...
29 March 2022 12:38 PM GMTഓഖി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ഫ്ലാറ്റ് സമുച്ചയം; ...
28 Dec 2021 2:03 PM GMT