Big stories

സുബൈര്‍ വധം: പ്രതികള്‍ ഉടന്‍ അറസ്റ്റിലാവുമെന്ന് പോലിസ്; ശ്രീനിവാസന്‍ കൊലപാതകത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

സുബൈര്‍ വധം: പ്രതികള്‍ ഉടന്‍ അറസ്റ്റിലാവുമെന്ന് പോലിസ്; ശ്രീനിവാസന്‍ കൊലപാതകത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍
X

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പോലിസ് കസ്റ്റഡിയില്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് ഇരുചക്രവാഹനങ്ങളും പോലിസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരനാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉളളത്. എന്നാല്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലിസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞതായി സൂചനയുണ്ടായിരുന്നു. സുബൈര്‍ വധക്കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലിസ് അറിയിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചിരുന്നു.

അതേസമയം കൊലപാതകത്തെ തുടര്‍ന്ന് ജില്ലയിലെ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. വൈകീട്ട് 3.30ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഹാളിലാണ് യോഗം നടക്കുക. യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി, എസ്ഡിപിഐ നേതാക്കള്‍ അറിയിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. സര്‍വ്വകക്ഷി യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.സര്‍വകക്ഷി യോഗത്തില്‍ സ്പീക്കര്‍ എംബി രാജേഷും പങ്കെടുക്കും.

പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. എഡിജിപി വിജയ് സാഖറെ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് സുരക്ഷാ നടപടികള്‍ ഏകോപിപ്പിക്കുന്നത്. രണ്ടു കേസുകളിലും ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 5 ടീമുകളായാണ് അന്വേഷണം നടത്തുന്നത്. പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു.

Next Story

RELATED STORIES

Share it