Sub Lead

സിറിയയില്‍ സമാധാനം തിരിച്ചെത്തുമോ? രാഷ്ട്രീയ പരിഹാരത്തിനൊരുങ്ങി ഖത്തറും തുര്‍ക്കിയും റഷ്യയും

ദോഹയില്‍ റഷ്യന്‍, ഖത്തറി വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് കാവുസോഗ്‌ലു ആണ് ഇക്കാര്യം അറിയിച്ചത്.

സിറിയയില്‍ സമാധാനം തിരിച്ചെത്തുമോ? രാഷ്ട്രീയ പരിഹാരത്തിനൊരുങ്ങി ഖത്തറും തുര്‍ക്കിയും റഷ്യയും
X

ദോഹ: പത്തു വര്‍ഷത്തിലധികമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷം തകര്‍ത്തെറിഞ്ഞ സിറിയയെ ശാശ്വത സമാധാനത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് ത്രിരാഷ്ട്ര കൂട്ടായ്മ. തുര്‍ക്കി, റഷ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഇതിനായുള്ള സംയുക്ത ശ്രമവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ദോഹയില്‍ റഷ്യന്‍, ഖത്തറി വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് കാവുസോഗ്‌ലു ആണ് ഇക്കാര്യം അറിയിച്ചത്.

'ഇന്ന് തങ്ങള്‍ പുതിയൊരു ത്രിരാഷ്ട്ര കൂടിക്കാഴ്ച പ്രക്രിയക്കാണ് തുടക്കം കുറിച്ചു'-റഷ്യന്‍, ഖത്തറി വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കാവുസോഗ്‌ലു വ്യക്തമാക്കി.സിറിയയിലെ രാഷ്ട്രീയ പരിഹാര ശ്രമങ്ങള്‍ക്ക് എങ്ങനെ സംഭാവന നല്‍കാമെന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനകം, ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ നാടുകടത്തപ്പെടുകയും ചെയ്ത സംഘര്‍ഷത്തിനുള്ള ഏക പരിഹാരം ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്ക് അനുസൃതമായ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പാണെന്നും സൈനിക പരിഹാരമല്ലെന്നും മൂന്ന് മന്ത്രിമാരും യോഗത്തില്‍ ഊന്നിപ്പറഞ്ഞു.

സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യം, പ്രാദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ അട്ടിമറിക്കാന്‍ ശ്രമിച്ച പോരാളികള്‍ക്ക് തുര്‍ക്കിയും ഖത്തറും പിന്തുണ നല്‍കിയപ്പോള്‍ മോസ്‌കോ സൈനിക പിന്തുണ നല്‍കിയത് അസദ് ഭരണകൂടത്തിനാണ്.

Next Story

RELATED STORIES

Share it