Top

You Searched For "Turkey"

മുസ് ലിംകളെ ആക്രമിക്കാന്‍ കാരണം കണ്ടെത്തുന്നു; ഫ്രഞ്ച് പ്രസിഡന്റിനെതിരേ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍

21 Oct 2020 5:42 AM GMT
മതത്തെ ആക്രമിക്കാനുള്ള ഒരു കാരണമായി തന്റെ രാജ്യത്തെ പ്രതിസന്ധികളെ അദ്ദേഹം ഉപയോഗിക്കുകയാണ്. മാക്രോണിന്റെ നേതൃത്വത്തിലുള്ള ഇത്തരം നടപടികളുടെ പ്രധാന ലക്ഷ്യം ഇസ് ലാമുമായും മുസ് ലിംകളുമായും പഴയ കണക്കുകള്‍ തീര്‍ക്കുക എന്നതാണ്. ഇസ് ലാമിന്റെ ഉയര്‍ച്ചയില്‍ അസ്വസ്ഥരായവര്‍ നമ്മുടെ മതത്തെ ആക്രമിക്കാനുള്ള ഒരു ഒഴികഴിവായി അവര്‍ തന്നെ സൃഷ്ടിച്ച പ്രതിസന്ധികളെ ഉപയോഗിക്കുകയാണ്.

'ഫ്രഞ്ച് പ്രസിഡന്റ് ഇസ്‌ലാമോ ഫോബിയ പ്രോല്‍സാഹിപ്പിക്കുന്നു': ഗുരുതര ആരോപണവുമായി തുര്‍ക്കി

6 Oct 2020 11:33 AM GMT
മാക്രോണ്‍ അടുത്തിടെ നടത്തിയ 'ഇസ്‌ലാം പ്രതിസന്ധിയിലാണ്' എന്ന പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് തുര്‍ക്കിയുടെ വിമര്‍ശനം.

കൊവിഡിനിടയിലും ഉഭയകക്ഷി വ്യാപാരം വിപുലമാക്കാന്‍ കൈകോര്‍ത്ത് തുര്‍ക്കിയും ഖത്തറും

25 Sep 2020 3:50 AM GMT
ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ക്യുഎഫ്‌സി) ഇന്നലെ സംഘടിപ്പിച്ച വെബിനാറിലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം കൈകൊണ്ടതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കശ്മീര്‍ ഇപ്പോഴും കത്തുന്ന വിഷയമെന്ന് ഉര്‍ദുഗാന്‍; രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ഇന്ത്യ

23 Sep 2020 4:55 AM GMT
ദക്ഷിണ ഏഷ്യയുടെ സമാധാനത്തിന് കശ്മീരില്‍ സമാധാനമുണ്ടാകേണ്ടത് അനിവാര്യമാണെന്നും കശ്മീര്‍ ഇപ്പോഴും കത്തുന്ന വിഷയമാണ് എന്നും ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു.

'സിറിയയിലെ വിമതരെ നിലയ്ക്കു നിര്‍ത്തണം': തുര്‍ക്കിയോട് യുഎന്‍

16 Sep 2020 4:26 AM GMT
പ്രതിപക്ഷ സിറിയന്‍ ദേശീയ സൈന്യം കസ്റ്റഡിയിലെടുക്കുന്ന സിറിയന്‍ പൗരന്‍മാരെ വിചാരണ നടപടികള്‍ക്കായി തുര്‍ക്കിയിലേക്ക് മാറ്റുന്നത് യുദ്ധകുറ്റ പരിധിയില്‍വരുമെന്നും സമിതി വ്യക്തമാക്കി.

കിഴക്കന്‍ മെഡിറ്ററേനിയനിലെ തുര്‍ക്കിയുടെ എണ്ണപര്യവേക്ഷണം: ഉപരോധം ഏര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി ഇയു; വിമര്‍ശനവുമായി തുര്‍ക്കി

29 Aug 2020 6:33 PM GMT
സൈപ്രസ് ദ്വീപിനു സമീപം ഗ്രീസുമായി തര്‍ക്കം നിലനില്‍ക്കുന്ന മേഖലയില്‍ എണ്ണയ്ക്കും പ്രകൃതി വാതകത്തിനുമായി ആങ്കറ പര്യവേക്ഷണം നടത്തുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം രൂക്ഷമാക്കിയിട്ടുണ്ട്.

കരിങ്കടലില്‍ വന്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി തുര്‍ക്കി

21 Aug 2020 6:55 PM GMT
2023 ഓടെ വാതക ശേഖരത്തെ വാണിജ്യപരമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും കരിങ്കടലില്‍ മറ്റ് പ്രകൃതിവാതകങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രത്യാശ പങ്കുവെച്ചു.

മെഡിറ്ററേനിയനില്‍ സംഘര്‍ഷം കനക്കുന്നു; 'ആക്രമിച്ചാല്‍ തിരിച്ചടിക്കും': ഗ്രീസിന് തുര്‍ക്കിയുടെ മുന്നറിയിപ്പ്

15 Aug 2020 11:52 AM GMT
പര്യവേക്ഷണം നിര്‍ത്തിവയ്ക്കണമെന്ന് ഗ്രീസ് ആവശ്യപ്പെട്ടതിനു പിന്നാലെ മെഡിറ്ററേനിയനിലെ പര്യവേക്ഷണ കപ്പലിനെതിരേ ഏതെങ്കിലും വിധത്തില്‍ ആക്രമണമുണ്ടായല്‍ തിരിച്ചടിക്കുമെന്ന് തുര്‍ക്കി ഗ്രീസിന് മുന്നറിയിപ്പ് നല്‍കി.

ഇസ്രായേലുമായുള്ള വിവാദ ധാരണ; യുഎഇക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി തുര്‍ക്കി

14 Aug 2020 1:49 PM GMT
യുഎഇയുടെ വിവാദ നടപടിയില്‍ പ്രതിഷേധിച്ച് ആ രാജ്യവുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയോ അംബാസിഡറെ തിരിച്ചുവിളിക്കുയോ ചെയ്യുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജ്ബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

'ചരിത്രം നിങ്ങളോട് പൊറുക്കില്ല'; യുഎഇ-ഇസ്രായേല്‍ സഹകരണത്തിനെതിരേ തുര്‍ക്കി

14 Aug 2020 10:55 AM GMT
അങ്കാറ: യുഎഇ-ഇസ്രായേല്‍ സഹകരണത്തിനെതിരേ കടുത്ത നിലപാടുമായി തുര്‍ക്കി. യുഎഇയുടെ കപട സ്വഭാവം ചരിത്രവും മേഖലയിലെ ജനമനസ്സാക്ഷിയും ഒരിക്കലും മറക്കില്ലെന്നും...

സിറിയയില്‍ തുര്‍ക്കി പുതിയ സൈനിക താവളം സ്ഥാപിച്ചു

12 Aug 2020 2:39 PM GMT
സിറിയയിലെ കൂടുതല്‍ പ്രദേശത്തേക്ക് കടന്നു കയറാനുള്ള തുര്‍ക്കിയുടെ ശ്രമമാണ് ഈ നീക്കത്തിനു പിന്നിലെന്ന് യുഎഇയിലെ ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അര്‍മേനിയന്‍ ആക്രമണം: അസര്‍ബൈജാന്‍ തുര്‍ക്കി സംയുക്ത സൈനികാഭ്യാസം നടത്തി

10 Aug 2020 7:32 PM GMT
കഴിഞ്ഞ മാസം വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയിലെ അസര്‍ബൈജാനി സൈന്യത്തെ അര്‍മേനിയ ആക്രമിച്ചിരുന്നു

മസ്ജിദാക്കി പുനപ്പരിവര്‍ത്തനം നടത്തിയ ഹാഗിയ സോഫിയ ഉര്‍ദുഗാന്‍ സന്ദര്‍ശിച്ചു

20 July 2020 1:56 AM GMT
പുനപ്പരിവര്‍ത്തന ജോലികള്‍ പരിശോധിക്കാനാണ് ഉര്‍ദുഗാന്‍ ഇവിടം സന്ദര്‍ശിച്ചതെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു

കൊവിഡിനെതിരായ പോരാട്ടത്തിന് സുദാനിന് തുര്‍ക്കിയുടെ വൈദ്യസഹായം

15 July 2020 2:50 PM GMT
ആരോഗ്യ മേഖലയിലെ പരസ്പര സഹകരണം സംബന്ധിച്ച് തുര്‍ക്കി സര്‍ക്കാരും സുഡാന്‍ സര്‍ക്കാരും തമ്മില്‍ ജൂണ്‍ 17ന് തുര്‍ക്കി തലസ്ഥാനമായ ആങ്കറയില്‍ ഒപ്പുവച്ചിരുന്നു.

'ഹാഗിയ സോഫിയ' മ്യൂസിയം ഇനി മസ്ജിദ്; ചരിത്രവിധിയില്‍ ഒപ്പുവച്ച് ഉര്‍ദുഗാന്‍

10 July 2020 5:15 PM GMT
കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുര്‍ക്കി സ്ഥാപക നേതാവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയയെ മസ്ജിദാക്കി പുനപ്പരിവര്‍ത്തനം ചെയ്തത്.

തുര്‍ക്കിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍: രാജ്മോഹന്‍ ഉണ്ണിത്താന്റെ ശ്രമങ്ങള്‍ ഫലം കാണുന്നു

16 May 2020 10:44 AM GMT
150ഓളം ഇന്ത്യക്കാര്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതു മൂലം തുര്‍ക്കിയില്‍ കുടുങ്ങിയിരുന്നു. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും അവരെ നാട്ടിലെത്തിക്കാനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാസറഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ തുര്‍ക്കിയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കത്ത് നല്‍കിയിരുന്നു.
Share it