Sub Lead

'തുല്ല്യ പൗരന്‍മാരായി' വൈഗൂറുകള്‍ ജീവിക്കുന്നത് പ്രധാനം; ഉര്‍ദുഗാന്‍ ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി

ഇരു നേതാക്കളും ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി തുര്‍ക്കി പ്രസിഡന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

തുല്ല്യ പൗരന്‍മാരായി വൈഗൂറുകള്‍ ജീവിക്കുന്നത് പ്രധാനം; ഉര്‍ദുഗാന്‍ ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി
X

ആങ്കറ/ബെയ്ജിങ്: വൈഗൂര്‍ മുസ്‌ലിംകള്‍ 'ചൈനയുടെ തുല്ല്യ പൗരന്‍മാരായി' സമാധാനത്തോടെ ജീവിക്കുന്നത് തങ്ങളെ സംബന്ധിച്ച് പ്രധാനമാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അതേസമയം, തുര്‍ക്കി ബെയ്ജിങിന്റെ പരമാധികാരത്തെ മാനിക്കുന്നുവെന്നും ചൈനീസ് പ്രസിഡന്റുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഉര്‍ദുഗാന്‍ വ്യക്തമാക്കി.

ഇരു നേതാക്കളും ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി തുര്‍ക്കി പ്രസിഡന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ടര്‍ക്കിഷ് ഭാഷ സംസാരിക്കുന്ന വൈഗൂറുകളും മറ്റും മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുമുള്ള പത്തുലക്ഷത്തോളം ആളുകളെ അടുത്ത കാലത്തായി ചൈനയുടെ പടിഞ്ഞാറന്‍ സിന്‍ജിയാങ് മേഖലയിലെ വിശാലമായ ക്യാംപുകളില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് യുഎന്‍ വിദഗ്ധരും അവകാശ ഗ്രൂപ്പുകളും കണക്കാക്കുന്നത്.

ക്യാംപുകളെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ ആദ്യം നിഷേധിച്ച ചൈന പിന്നീട് ഇക്കാര്യം സമ്മതിച്ചിരുന്നു. എന്നാല്‍, അവ തൊഴില്‍ കേന്ദ്രങ്ങളാണെന്നും 'തീവ്രവാദത്തെ' നേരിടാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നുമാണ് ചൈനീസ് വാദം.

Next Story

RELATED STORIES

Share it