തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന് യുഎന്‍

അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പങ്ങളില്‍ മരണസംഖ്യ 4000 കടന്നു. തുര്‍ക്കിയില്‍ മാത്രം 2,300 പേര്‍ ഇതുവരെ മരണപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാത്രി വൈകിയും രക്ഷാദൗത്യം പുരോഗമിക്കുകയാണ്. അതിനിടെ, ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപോര്‍ട്ടുകള്‍. തുടര്‍ച്ചയായ മൂന്ന് ഭൂകമ്പങ്ങളാണ് രാജ്യത്തെ തകര്‍ത്തെറിഞ്ഞത്. ദക്ഷിണ തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലുമാണ് ദുരന്തമുണ്ടായത്. മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളിലും ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മഞ്ഞും മഴയും അടക്കമുള്ള കാലാവസ്ഥയും തുടര്‍ ചലനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഭൂകമ്പം ദുരിതംവിതച്ച ചില മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് കടന്നുചെല്ലാനായിട്ടില്ല. മോശം കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തകര്‍ പ്രയാസം അനുഭവിക്കുന്നതായും ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് അതിവേഗം എത്താനുള്ള ശ്രമത്തിലാണെന്നും തുര്‍ക്കി വൈസ് പ്രസിഡന്റ് ഫുവാദ് ഒക്തേ പറഞ്ഞു.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT