തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
ഇസ്താംബൂള്‍: തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 12 മണിക്കൂറിനിടെ ഉണ്ടാവുന്ന രണ്ടാമത്തെ ഭൂചലനമാണിത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.24നാണ് ഭൂചലനമുണ്ടായത്. എകിനോസു പട്ടണത്തില്‍നിന്നു നാല് കിലോമീറ്റര്‍ തെക്ക്- തെക്കുകിഴക്കായാണ് ഭൂകമ്പം അനുഭവപ്പെട്ടത്.
അതേസമയം, തുര്‍ക്കിയിലും സിറിയയിലും ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1,300 കടന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് തുര്‍ക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായത്. ഇതോടെ രക്ഷാപ്രവര്‍ത്തനം ദുസ്സഹമായിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്.
RELATED STORIES
ഐഎസ്എല്ലില് ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTഇന്ത്യന് സൂപ്പര് ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTസൂപ്പര് ലീഗ് കേരളയിലെ മലബാര് ഡെര്ബി കാലിക്കറ്റിന്; മലപ്പുറത്തിന്റെ...
14 Sep 2024 6:07 PM GMTസൂപ്പര് ലീഗ് കേരള; കണ്ണൂര് വാരിയേഴ്സും ഫോഴ്സാ കൊച്ചിയും...
13 Sep 2024 6:52 PM GMTഐഎസ്എല്ലിന് തുടക്കം; മോഹന് ബഗാനെ കുരുക്കി മുംബൈ സിറ്റി തുടങ്ങി
13 Sep 2024 6:44 PM GMTലോകകപ്പ് യോഗ്യത; അടിതെറ്റി അര്ജന്റീന; രക്ഷയില്ലാതെ ബ്രസീല്
11 Sep 2024 5:34 AM GMT