Sub Lead

നയതന്ത്ര ബാഗിലൂടെ സ്വര്‍ണക്കടത്ത്: പ്രതി സരിത്തിനെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കി

ജയിലില്‍ തനിക്ക് ഭീഷണിയുണ്ടെന്ന സരിത്തിന്റെ പരാതിയില്‍ മൊഴിയെടുക്കുന്നതിനാണ് സരിത്തിനെ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നതെന്നാണ് വിവരം

നയതന്ത്ര ബാഗിലൂടെ സ്വര്‍ണക്കടത്ത്: പ്രതി സരിത്തിനെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കി
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്രബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയതില്‍ അറസ്റ്റിലായ പ്രതി സരിത്തിനെ കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കി.ജയിലില്‍ തനിക്ക് ഭീഷണിയുണ്ടെന്ന സരിത്തിന്റെ പരാതിയില്‍ മൊഴിയെടുക്കുന്നതിനാണ് സരിത്തിനെ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നതെന്നാണ് വിവരം. രാവിലെ 10 മണിയോടെയാണ് സരിത്തിനെ തിരുവനന്തപുരത്തെ ജയിലില്‍ നിന്നും എറണാകുളത്തെ കോടതിയില്‍ എത്തിച്ചിരിക്കുന്നത്.

ജയിലില്‍ തനിക്ക് ഭീഷണിയും സമ്മര്‍ദ്ദവുമുണ്ടെന്ന് സരിത്ത് തന്നെ കാണാന്‍ വന്ന അമ്മയെയും സഹോദരിയെയും അറിയിച്ചുവെന്നാണ് റിപോര്‍ട്ട്.തുടര്‍ന്ന് ഇക്കാര്യം അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സരിത്തിനെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.സരിത്തിന്റെ പരാതി കേട്ടതിനു ശേഷം കോടതി തുടര്‍ നടപടി സ്വീകരിച്ചേക്കും.

ഇതിനിടയില്‍ സരിത്തിനെയും കേസിലെ മറ്റൊരു പ്രതിയായ റെമീസിനെയും ജെയില്‍ മാറ്റാന്‍ കസ്റ്റംസ് നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.തനിക്ക് ജയിലില്‍ ഭീഷണിയും സമ്മര്‍ദ്ദവുമുണ്ടെന്ന സരിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ ജെയില്‍ മാറ്റത്തിന് കസ്റ്റംസ് നീക്കം നടത്തുന്നതെന്നാണ് സുചന.

കേസിലെ മറ്റു പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് എന്നിവരും റിമാന്റിലാണ്.ഇതിനിടയില്‍ എന്‍ ഐ എ കേസില്‍ ജാമ്യം തേടി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it