Sub Lead

കൊവിഡിന്റെ പൂട്ട് വീഴാതെ സൈക്കിള്‍ യാത്ര; സഹ്‌ലയും കൂട്ടുകാരും കശ്മീരിലേക്ക്

കൊവിഡിന്റെ പൂട്ട് വീഴാതെ സൈക്കിള്‍ യാത്ര;  സഹ്‌ലയും കൂട്ടുകാരും കശ്മീരിലേക്ക്
X

കൃഷ്ണന്‍ എരഞ്ഞിക്കല്‍

മലപ്പുറം: കൊവിഡ് ലോക്ക് ഡൗണും നിയന്ത്രണങ്ങളും സഞ്ചാരികള്‍ക്ക് മുന്നില്‍ തടസ്സം സൃഷ്ടിക്കുമ്പോള്‍ സൈക്കിളില്‍ തങ്ങളുടെ സ്വപ്‌നങ്ങളുടെ ചിറകിലേറുകയാണ് മലപ്പുറം സ്വദേശികളായ സഹ് ലയും കൂട്ടുകാരും. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങള്‍ താണ്ടി കശ്മീരിലേക്കൊരു സൈക്കിള്‍ യാത്ര. മലപ്പുറം ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശി സക്കീ ര്‍ ഹുസൈന്‍-ഹഫ്‌സത്ത് ദമ്പതികളുടെ മൂത്തമകളായ സഹ് ല എന്ന 21 കാരിയും രണ്ട് സുഹൃത്തുക്കളുമാണ് സൈക്കിളില്‍ യാത്ര പുറപ്പെട്ടത്.

മലപ്പുറത്ത് നിന്ന് ആദ്യമായാണ് ഒരു പെണ്‍കുട്ടി സൈക്കിള്‍ യാത്ര പുറപ്പെടുന്നത്. സമൂഹമാധ്യമങ്ങളില്‍ യാത്ര പുറപ്പെടുന്നതിനെ കുറിച്ച് പങ്കുവെച്ചതോടെ വൈറലാവുകയും പിന്തുണയും അനുമോദനങ്ങളുമായി നിരവധി പേരെത്തി.

ഇന്ന് അരീക്കോട് പോലിസ് സ്‌റ്റേഷനില്‍ നിന്ന് എസ്എച്ച്ഒ ലൈജുമോന്‍ സൈക്കിള്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. സൈക്കിളില്‍ മൂന്ന് മാസംകൊണ്ട് കിലോമീറ്ററുകള്‍ താണ്ടി മഞ്ഞു പുതച്ച കശ്മീരില്‍ എത്താന്‍ കഴിയുമെന്ന പ്രതീ ക്ഷയിലാണ് സഹ് ലയും സുഹൃത്തുക്കളും.

തിരികെ നാട്ടിലേക്കുള്ള യാത്രയും സൈക്കിളില്‍ തന്നേയാക്കാനാണ് തീരുമാനം. 2018 ല്‍ സൈക്കിളില്‍ കശ്മീരില്‍ എത്തിയ ഷാമില്‍, ബൈക്കില്‍ മിക്ക സംസ്ഥാനങ്ങളിലും സഞ്ചരിച്ച മൂര്‍ക്കനാട് സ്വദേശി മഷ്ഹൂര്‍ ഷാന്‍ എന്നിവരാണ് സഹയാത്രികര്‍.

മധ്യപ്രദേശിലെ അമര്‍കന്ത് ഐജിഎന്‍ടിയു കേന്ദ്ര സര്‍വകലാശാലയിലെ ജേര്‍ണലിസം ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയാണ് സഹ് ല. സഹ് ലയുടെ പിതാവ് സക്കീറും കുടുംബവും യാത്രക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയത്.

സഹയാത്രികരായ മുഹമ്മദ് ഷാമില്‍ ഏറനാട് 'പെഡലേയ്‌സ്' സൈക്കിള്‍ കൂട്ടായ്മയുടെ സെക്രട്ടറിയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രീഷ്യനുമാണ്. ഏറെക്കാലത്തെ കാത്തിരിപ്പില്‍ വീണ്ടുമൊരു കശ്മീര്‍ യാത്രക്ക് അവസരമൊരുങ്ങുകയായിരുന്നു. മഷ്ഹൂര്‍ ഷാന്‍ അരീക്കോട് ഐടിഐയിലെ താല്‍ക്കാലിക അധ്യാപകനായി ജോലി നോക്കിയിരുന്നു. ഇത്തരം സാഹസിക യാത്രകള്‍ പെണ്‍കുട്ടികള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുമെന്ന പ്രതീക്ഷയിലാണ് സഹ് ലയുടെ സൈക്കിള്‍ യാത്ര.

Next Story

RELATED STORIES

Share it