Sub Lead

കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി കസ്റ്റഡിയിലെന്ന് സൂചന

കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി കസ്റ്റഡിയിലെന്ന് സൂചന
X
കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയിലെന്ന് സൂചന. കുണ്ടുതോട്ടിലാണ് 19കാരിയായ കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നത്. സംഭവത്തില്‍ നാദാപുരം ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തിലാണ് വടകരയ്ക്കടുത്തുനിന്ന് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. എന്നാല്‍, ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലിസ് പുറത്ത് വിട്ടിട്ടില്ല. പെണ്‍കുട്ടിയെ പൂട്ടിയിട്ട ഇയാളുടെ വീട്ടില്‍ നിന്ന് എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക ലഹരിപദാര്‍ഥങ്ങള്‍ കണ്ടെടുത്തിരുന്നു. സ്വകാര്യകോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ബുധനാഴ്ച വൈകീട്ടോടെ ഹോസ്റ്റലില്‍നിന്ന് കാണാതാവുകയായിരുന്നു. രക്ഷിതാക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ പോലിസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് കുണ്ടുതോട്ടിലുള്ള വീടിന്റെ രണ്ടാംനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it